കൊല്ലം ∙ പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കാൻ 5 മാസം ശേഷിക്കേ നടത്തിയ കാഷ്യൂ കോൺക്ലേവ് കശുവണ്ടി വ്യവസായത്തിന്റെ ‘കുഴിമൂടൽ കോൺക്ലേവ്’ ആണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. ഹിന്ദു മതാചാര പ്രകാരം ഒരു വ്യക്തി മരണപ്പെട്ടാൽ നടത്തുന്ന അവസാനത്തെ ചടങ്ങാണു കുഴിമൂടൽ ചടങ്ങ്.
പിണറായിയുടെ 10 വർഷത്തെ ഭരണം കൊണ്ടു കശുവണ്ടി വ്യവസായം ഇല്ലാതായി. ഭരണം അവസാനിക്കാറായപ്പോൾ ലക്ഷങ്ങൾ ചെലവഴിച്ചു കോൺക്ലേവ് മാമാങ്കം നടത്തുന്നതു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും ഷിബു ബേബിജോൺ ആരോപിച്ചു. കാഷ്യൂ കോൺക്ലേവിനെതിരെ യുടിയുസി നേതൃത്വത്തിൽ കശുവണ്ടി തൊഴിലാളികളുടെ പ്രതിഷേധ സംഗമം ചിന്നക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
851 ഫാക്ടറികൾ പ്രവർത്തിച്ചിരുന്ന കശുവണ്ടി മേഖലയിൽ ഇന്ന് അതു സർക്കാർ സംരംഭത്തിൽ നാൽപതും സ്വകാര്യ മേഖലയിൽ നാലോ, അഞ്ചോ ഫാക്ടറികളുമായി ചുരുങ്ങി.
മുതലാളിമാർക്ക് 50 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച സർക്കാർ ഈ മേഖലയിൽ തൊഴിലെടുത്തിരുന്ന രണ്ടര ലക്ഷത്തോളം തൊഴിലാളികൾക്ക് ആശ്വാസം എത്തിക്കാൻ യാതൊന്നും ചെയ്തിട്ടില്ലെന്നും ഷിബു പറഞ്ഞു.കശുവണ്ടി വികസന കോർപറേഷനെയും കാപ്പെക്സിനെയും തകർക്കാൻ മാത്രമേ കോൺക്ലേവ് കൊണ്ടു കഴിയൂവെന്നു അധ്യക്ഷത വഹിച്ച കാഷ്യു ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് എ. എ അസീസ് പറഞ്ഞു.
ജനറൽ സെക്രട്ടറി സജി.ഡി ആനന്ദ്, ആർഎസ്പി ജില്ലാ സെക്രട്ടറി കെ.എസ് വേണുഗോപാൽ, യുടിയുസി സംസ്ഥാന സെക്രട്ടറി ടി.സി വിജയൻ, ഇടവനശ്ശേരി സുരേന്ദ്രൻ, കെ സിസിലി, പി.
പ്രകാശ് ബാബു, ജി. വേണുഗോപാൽ, കുരീപ്പുഴ മോഹനൻ, ടി.കെ സുൽഫി, എം.എസ് ഷൗക്കത്ത്, ബി.
രാജശേഖരൻ, എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

