വൈപ്പിൻ∙ ബസുകൾ സീബ്രാ ലൈൻ പാലിക്കാത്തത് നായരമ്പലം ഭഗവതി ക്ഷേത്രം ബസ് സ്റ്റോപ്പിൽ അപകട ഭീഷണിയായി. വിദ്യാർഥികൾ അടക്കം നൂറുകണക്കിനു പേർ റോഡ് കുറുകെ കടക്കുന്ന ഇവിടെ സീബ്രാ ലൈനിൽ കയറ്റിയാണ് ബസുകൾ നിർത്തുന്നത്. ഇതുമൂലം റോഡ് കുറുകെ കടക്കാൻ വിദ്യാർഥികൾ അടക്കമുള്ളവർക്ക് ഏറെനേരം കാത്തുനിൽക്കേണ്ടി വരുന്നു. പറവൂർ, മുനമ്പം ഭാഗത്തേക്കുള്ള ബസുകളാണ് സീബ്രാലൈനിൽത്തന്നെ സ്ഥിരമായി നിർത്തുന്നത്.
അപകടമുണ്ടാക്കുന്ന നിയമലംഘനം ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിലേക്ക് കയറി നിൽക്കുന്ന ആൽമരവും വാഹനാപകട
സാധ്യത വർധിപ്പിക്കുന്നു. മരം നിൽക്കുന്നതിനാൽ തെക്കു ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കാണാൻ സാധിക്കില്ല. തിരക്കേറിയ സമയത്ത് ഏറെസമയം കാത്തുനിന്നാൽ മാത്രമേ ക്ഷേത്രത്തിലേക്കോ സ്കൂളിലേക്കോ പോകാൻ കഴിയൂ. നിലവിലുള്ള സ്റ്റോപ് വടക്കോട്ട് മാറ്റിയാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]