അണങ്കൂർ ∙ ഹെൽത്ത് വെൽനെസ് സെന്ററിനു സമീപം പച്ചക്കാട് വാർഡിൽ നഗരസഭ അനുവദിച്ച ലൈബ്രറി ഹാളിന്റെ പണി കരാർ നൽകി ഒന്നര വർഷം കഴിഞ്ഞിട്ടും യാഥാർഥ്യമായില്ല. 2023 മേയ് 19 ന് ചേർന്ന നഗരസഭ കൗൺസിൽ തീരുമാന പ്രകാരമാണ് 2024 ഫെബ്രുവരി 16ന് ലൈബ്രറി ഹാൾ പണിയാൻ ടെൻഡർ ചെയ്തത്. എന്നാൽ മാർച്ചിൽ കരാർ അനുമതി നൽകി തറ ഒരുക്കാൻ തുടങ്ങിയ ഇടത്തു തന്നെ നിർമാണം മുടങ്ങി.
8 ലക്ഷത്തോളം രൂപയാണ് പദ്ധതിക്കു അനുവദിച്ചിട്ടുള്ളത്. വർക്ക് സൈറ്റ് കൈമാറി 7 മാസത്തിനുള്ളിൽ പണി തീർക്കണം എന്നായിരുന്നു കരാർ.
ഇതേക്കുറിച്ചു എന്തു സംഭവിച്ചു എന്നു ചോദിക്കുമ്പോൾ കരാറുകാരനു വ്യക്തമായ മറുപടി നൽകാൻ കഴിയുന്നുമില്ല.
ഇതു സംബന്ധിച്ച് അന്വേഷണം നടത്തി ഉചിതമായ നടപടി ആവശ്യപ്പെട്ട് അണങ്കൂർ പച്ചക്കാട് സ്വദേശി എം.പി.അഷ്റഫ് മുഖ്യമന്ത്രിക്കും മറ്റും നിവേദനം നൽകിയിട്ടുണ്ട്. നിർമാണം പുനരാരംഭിക്കുന്നതിനു ആവശ്യമായ നടപടികൾ ഉടൻ തുടങ്ങുമെന്നാണ് വാർഡ് അംഗം കൂടിയായ നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ ഖാലിദ് പച്ചക്കാട് നൽകുന്ന ഉറപ്പ്.
നഗരസഭയിലെ വിവിധ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയുന്നില്ലെന്നും ആവശ്യമായ ജീവനക്കാരുടെ അഭാവമാണ് ഇതിനു കാരണമെന്നുമാണു വിശദീകരണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

