വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 8 മുതൽ 2 വരെ ഓങ്ങോമല, പഞ്ചവടിപ്പാലം, പള്ളിക്കരത്താഴം, തൂവലക്കുന്ന്. ∙ 8 – 5: തട്ടാന്റെ പുറായിൽ, കാറ്റോട് ഓയിൽ മിൽ ട്രാൻസ്ഫോമർ പരിധിയിൽ.
∙ 8.30 – 5: കൂടത്തായി ടൗൺ, അമ്പലക്കുന്ന്, പൂവോട്ടിൽ, കൂടത്തായി ഹൈസ്കൂൾ, തോന്നിക്കടവ്, പരിസരങ്ങളിൽ.
അധ്യാപക നിയമനം
നടുവണ്ണൂർ ∙ അവിടനല്ലൂർ എൻ.എൻ.കക്കാട് സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച നാളെ 11ന് സ്കൂൾ ഓഫിസിൽ നടക്കും. വടകര ∙ ബിഇഎം എച്ച്എസ്എസിൽ കംപ്യൂട്ടർ സയൻസ് എച്ച്എസ്എസ്ടി ജൂനിയർ നിയമനത്തിനുള്ള കൂടിക്കാഴ്ച 28 ന് രാവിലെ 10 ന് കോഴിക്കോട് സിഎസ്ഐ ഓഫിസിൽ .
0495 2724799.
വനിത ഐടിഐയിൽ ഒഴിവ്
കോഴിക്കോട്∙ മാളിക്കടവ് ഗവ. വനിത ഐടിഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 17. 0495 2373976.
സ്പോട്ട് അഡ്മിഷൻ നാളെ
കോഴിക്കോട്∙ ഗവ.
ഐടിഐയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ സ്പോട്ട് അഡ്മിഷൻ നടത്തും. നേരത്തെ അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാം. 12.30ന് അകം നേരിട്ടെത്തി പ്രവേശനം നേടാം.
0495 2377016.
അഭിമുഖം മാറ്റി
കോഴിക്കോട്∙ ഗവ.മെഡിക്കൽ കോളജ് ക്യാംപസ് ഹയർസെക്കൻഡറി സ്കൂളിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ ഇന്നു നടത്താനിരുന്ന അഭിമുഖം മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]