പറവൂർ ∙ മൂന്നര വയസ്സുകാരിയുടെ വലതു ചെവി തെരുവുനായ കടിച്ചെടുത്തു. ഞായർ വൈകിട്ട് 4നു പിതാവിന്റെ മുന്നിലായിരുന്നു സംഭവം.
ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ട് മിറാഷ് – വിനുമോൾ ദമ്പതികളുടെ മകൾ നിഹാരയുടെ ചെവിയാണ് അറ്റുപോയത്. നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിനു സമീപം കുട്ടികൾ കളിക്കുന്നതു കണ്ട് പിതാവിനോടൊപ്പം ഇരിക്കുകയായിരുന്നു നിഹാര. ഇവർക്കു പിന്നിലൂടെ വന്ന തെരുവുനായ കുട്ടിയെ ആക്രമിച്ചു.
പിതാവ് നായയെ തുരത്തിയോടിക്കാൻ ശ്രമിച്ചെങ്കിലും നായ കുട്ടിയുടെ ചെവിയിൽ കടിച്ചു.
ചെവി അറ്റു താഴെ വീണു. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെവി കവറിലാക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്. അങ്കണവാടി വിദ്യാർഥിനിയാണ് നിഹാര.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

