കുമരകം ∙ ചെങ്ങളം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിടം പണി പൂർത്തിയാക്കാൻ ഇനിയെങ്കിലും പണം അനുവദിച്ചു കൂടേ? കെട്ടിടംപണി തുടങ്ങിയിട്ട് 6 വർഷമാകുന്നു.
ക്ലാസ് മുറികളില്ലാതെ കുട്ടികൾ വിഷമിക്കുമ്പോഴും അധികൃതരുടെ അനാസ്ഥ തുടരുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തുടങ്ങിയ കെട്ടിടം പണിയാണ് ഇപ്പോഴും പൂർത്തിയാകാതെ കിടക്കുന്നത്. എസ്എസ്എൽസി പരീക്ഷയിൽ ഒരു പതിറ്റാണ്ടിലേറെയായി 100 ശതമാനം വിജയം നേടി നാടിന് അഭിമാനമാകുന്ന സ്കൂളിനോട് ആണ് സർക്കാരിന്റെ ഈ അവഗണന.
സ്കൂളിനെ ഉന്നത നിലവാരത്തിൽ എത്തിച്ചു വിദ്യാർഥികൾക്കു മെച്ചപ്പെട്ട
വിദ്യാഭ്യാസം ലഭിക്കണമെന്നാണു നാട് ആഗ്രഹിക്കുന്നത്.ഹൈസ്കൂൾ, ഹയർ സെക്കൻഡറി ബ്ലോക്കുകൾക്ക് വേണ്ടിയാണ് കെട്ടിടം പണിയാൻ തീരുമാനിച്ചത്. ഇതിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ കെട്ടിടം പണി പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയിരുന്നു. ബാക്കി കെട്ടിടംപണി കൂടി പൂർത്തിയായാൽ മാത്രമേ കുട്ടികളുടെ പഠനം സുഗമമാകൂ.
അതു കൊണ്ടു ഭരണാനുമതി ലഭിച്ചതിന്റെ തുകയും ആസ്തി വികസന ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾക്കു ഭരണാനുമതി നൽകാൻ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
കെട്ടിടം പണി പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് ചെങ്ങളം അയ്യമാത്ര മഹ്വിഷ് ഹോമിലെ അൻസൽ റഹ്മാൻ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകിയിരുന്നു. ഇതെത്തുടർന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് കഴിഞ്ഞ ഓഗസ്റ്റിൽ ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു:
∙ കെട്ടിടം പണിക്കുള്ള തുക 6.77 കോടി രൂപ
∙ കിഫ്ബി ഫണ്ടിൽ നിന്ന് 5 കോടി രൂപ
∙ സുരേഷ് കുറുപ്പ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.5 കോടി രൂപ( 2019ൽ കെട്ടിടത്തിന്റെ നിർമാണോദ്ഘാടന നടന്നപ്പോൾ എംഎൽഎ)
∙ ബാക്കി വേണ്ടി വരുന്ന 27 ലക്ഷം രൂപ വി.എൻ വാസവൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ട്
∙ 1.
5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചെങ്കിലും തുക ലഭ്യമായിട്ടില്ല. ∙ 27 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]