കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ∙ മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം.
കട്ടപ്പന കമ്പോളം
ഏലം: 2250-2450
കുരുമുളക്: 685
കാപ്പിക്കുരു(റോബസ്റ്റ): 235
കാപ്പി പരിപ്പ്(റോബസ്റ്റ): 420
കൊട്ടപ്പാക്ക്: 260
മഞ്ഞൾ: 250, ചുക്ക്: 270
ഗ്രാമ്പൂ: 850, ജാതിക്ക: 350
ജാതിപത്രി: 1500-2050
കൊക്കോ വില അടിമാലി
കൊക്കോ (പച്ച): 90
കൊക്കോ (ഉണക്ക): 400
മുരിക്കാശേരി: കൊക്കോ (പച്ച): 135
കൊക്കോ (ഉണക്ക): 400
വൈദ്യുതി തടസ്സം
പീരുമേട്∙ 66 കെവി സബ് സ്റ്റേഷനിൽ റിലേ ടെസ്റ്റിങ് നടക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പീരുമേട്, വാഗമൺ, ഉപ്പുതറ എന്നീ സബ്സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി ഭാഗികമായി തടസ്സപ്പെടുമെന്ന് സ്റ്റേഷൻ എൻജിനീയർ അറിയിച്ചു.
ജോലി ഒഴിവ്
ഇടുക്കി∙ ചെറുതോണിയിൽ പ്രവർത്തിക്കുന്ന വനിത സൊസൈറ്റിയിലേക്ക് ഡിഗ്രിയും കംപ്യൂട്ടർ പരിജ്ഞാനവുമുള്ള ഓഫിസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
15ന് മുൻപ് ബന്ധപ്പെടണം. 9447253787, 9446546577.
സ്കോളർഷിപ്പിന് അപേക്ഷ നൽകാം
കോട്ടയം∙ എൻജിനീയറിങ്, മെഡിക്കൽ വിദ്യാർഥികൾക്കുള്ള ഡോ. നിധി കാദർ മെമ്മോറിയൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യതാ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും: nkwprogram.org. അവസാന തീയതി: നവംബർ 30.
സ്പോട്ട് അഡ്മിഷൻ നാളെ
കോട്ടയം∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് (എംപിഇഎസ്) പ്രോഗ്രാമിൽ 17 സീറ്റുകൾ ഒഴിവുണ്ട്.
നാളെ 10.30ന് രേഖകളുമായി വകുപ്പ് ഓഫിസിൽ എത്തണം. 0481 2733377.
വോക് ഇൻ ഇന്റർവ്യൂ 15ന്
കോട്ടയം∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ നാച്വറൽ ടർഫ് ഫുട്ബോൾ ഗ്രൗണ്ട് പരിപാലന സഹായികളുടെ 2 ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ 15ന് 10.30ന് നടക്കും.
0481 2733377. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

