മുതലമട ∙ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും ഒരു മുഴം മുൻപേ പോസ്റ്റർ പ്രചാരണവുമായി മുതലമട
പഞ്ചായത്തിൽ ട്വന്റി 20. മാങ്ങ ചിഹ്നത്തിൽ ട്വന്റി 20 സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്ന പോസ്റ്ററാണു പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിച്ചിട്ടുള്ളത്. സ്ഥാനാർഥിയായി ചിഹ്നം അനുവദിക്കുന്നതിനു മുൻപ് തന്നെ പ്രാദേശിക കൂട്ടായ്മയായ ട്വന്റി 20 സ്ഥാനാർഥികൾക്കു മാങ്ങ ചിഹ്നം എന്നു പ്രഖ്യാപിച്ചിട്ടുള്ള പോസ്റ്ററാണു പുറത്തിറക്കിയിരിക്കുന്നത്.
മുതലമടയിൽ രൂപീകരിച്ചിട്ടുള്ള ജനകീയ വികസന മുന്നണി പ്രവർത്തകരാണ് ഇതിനു പിന്നിലുള്ളത്.
എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്കു വ്യക്തമായ സ്വാധീനമുള്ള പഞ്ചായത്തിൽ ആരംഭിച്ചിട്ടുള്ള പോസ്റ്റർ പ്രചാരണം ശക്തമായ ചർച്ചകൾക്കു വഴിവച്ചിട്ടുണ്ട്. ഇതിനു പിന്നിലെ സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ചുള്ള സംശയങ്ങൾ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉയർത്തിക്കഴിഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]