അടിമാലി ∙ അപ്പർ ചെങ്കുളം ജലവൈദ്യുത പദ്ധതിയുടെ ടണൽ നിർമാണവുമായി ബന്ധപ്പെട്ട് പാറ പൊട്ടിക്കലിനെ തുടർന്ന് വീടുകൾക്കുണ്ടാകുന്ന കേടുപാടുകൾ വർധിക്കുന്നു. ഇതു സംബന്ധിച്ചുള്ള പരാതികളിൽ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകാത്തത് പ്രതിഷേധത്തിനിടയാക്കി.വെള്ളത്തൂവൽ പൈപ്പ് ലൈൻ, എൽക്കുന്ന്, മുതുവാൻകുടി പ്രദേശങ്ങളിൽ പാറ തുരന്നുള്ള ടണൽ നിർമാണത്തിൽ 30ലേറെ വീടുകൾക്കാണ് കേടുപാടു സംഭവിച്ചിരിക്കുന്നത്.
പലരും ഭയത്തോടു കൂടിയാണ് വീടുകളിൽ താമസിക്കുന്നത്. മുതുവാൻ കുടിയിൽ 15 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.പാറപൊട്ടിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ പ്രകമ്പനത്തിൽ കെ.ജി.
മാത്യു കരോട്ടിന്റെ വീടിനു വിള്ളൽ സംഭവിച്ചു.
തുടർ പ്രകമ്പനം ഉണ്ടായാൽ വീട് തകരും എന്ന ആശങ്കയിലാണ് മാത്യു. പാറ പൊട്ടിക്കുന്ന സമയം ഉച്ചത്തിലുള്ള സ്ഫോടനവും ശക്തമായ പ്രകമ്പനവുമാണ് പ്രദേശങ്ങളിൽ ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു.
ഇതിനു പരിഹാരം കാണുന്നതിനായി കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സിഎസ്ഐആർ–സിഐഎംഎഫ്ആർ പഠനസംഘം സ്ഥലത്തെത്തി പരിശോധന നടത്തി ട്രയൽ ബ്ലാസ്റ്റിങ് ആരംഭിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടില്ല.
ടണൽ നിർമാണത്തിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണം എന്ന ആവശ്യമാണ് നാട്ടുകാർ മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ പ്രശ്നത്തിന് പരിഹാരം കാണാതെ നിർമാണ ജോലികൾ തുടരുന്നതിനിടെയാണ് വീണ്ടും വീടുകൾക്ക് കേടുപാടുകൾ വർധിച്ചിരിക്കുന്നത്.വെള്ളത്തൂവലിലെ ചെങ്കുളം ജലവൈദ്യുത നിലയത്തിനു സമീപം മുതിരപ്പുഴ ആറിന്റെ തീരത്താണ് നിർദിഷ്ട
ജലവൈദ്യുത നിലയം സ്ഥാപിക്കുന്നത്. ടണൽ നിർമാണത്തിന്റെ ഭാഗമായാണ് സർജ് കുന്ന്, പൈപ്പ് ലൈൻ ഭാഗങ്ങളിൽ പാറ പൊട്ടിക്കൽ ആരംഭിച്ചപ്പോഴും വീടുകൾക്കു കേടുപാടുകൾ സംഭവിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

