വിജയികൾക്ക് അനുമോദനം; അപേക്ഷ ക്ഷണിച്ചു
പാലക്കാട് ∙ ജില്ലയിലെ പത്തുകൂടി സമുദായത്തിലെ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ മികച്ച വിജയം നേടിയവർക്കുള്ള കാഷ് അവാർഡിന് അപേക്ഷിക്കാം. 15നു മുൻപായി അപേക്ഷിക്കണം.
25നു മേലാമുറി ബാലവിനായക ക്ഷേത്രമണ്ഡപത്തിൽ നടക്കുന്ന പത്തുകൂടി സർവീസ് സൊസൈറ്റി പ്രവർത്തക സമിതി കൺവൻഷനിൽ വിതരണം ചെയ്യും. ഫോൺ: 9746847752.
വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നു
കഞ്ചിക്കോട് ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ അതിഥിത്തൊഴിലാളികളുടെ മക്കൾക്കായി നടപ്പാക്കുന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നു.
കൂടിക്കാഴ്ച നാളെ രാവിലെ 10ന്. പ്രായപരിധി: 40.
ഹിന്ദി ഉൾപ്പെടെയുള്ള വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള ആശയവിനിമയ ശേഷി ഉണ്ടാകണം. പ്രദേശവാസികൾക്കു മുൻഗണന.
വിദ്യാരംഗം സർഗോത്സവം ഇന്ന് കാക്കയൂരിൽ
കൊടുവായൂർ ∙ കൊല്ലങ്കോട് ഉപജില്ലാ വിദ്യാരംഗം സർഗോത്സവം ഇന്നു കാക്കയൂർ ഡിഎംഎസ്ബി സ്കൂളിൽ നടക്കും.
രാവിലെ 9.30നു കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ ആർ.ചിന്നക്കുട്ടൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ടി.കെ.ഗോപിനാഥൻ അധ്യക്ഷനാകും.
ഉച്ചയ്ക്കു ശേഷം 3.30നു നടക്കുന്ന സമാപന സമ്മേളനം പഞ്ചായത്ത് അധ്യക്ഷ വി.പ്രേമ ഉദ്ഘാടനം ചെയ്യും. സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സച്ചിദാനന്ദൻ അധ്യക്ഷയാകും.
വികസന സദസ്സ് നാളെ
പെരിങ്ങോട്ടുകുറിശ്ശി ∙ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളുടെ അവലോകനം വികസന സദസ്സ് നാളെ കെ.രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും.
ഡോക്യുമെന്ററി പ്രദർശനം ഉണ്ടായിരിക്കും.
ത്വക്ക് രോഗ പരിശോധന ക്യാംപ്
പാലക്കാട് ∙ സത്യസായി സേവാ സംഘടന നാളെ വൈകിട്ട് 4.45 മുതൽ 5.45 വരെ കൊപ്പം സത്യസായി കമ്യൂണിറ്റി സെന്ററിൽ സൗജന്യ ത്വക്ക് രോഗ പരിശോധന ക്യാംപ് നടത്തും. ഫോൺ: 9447972907.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

