ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
ഗതാഗത നിരോധനം
പെരുമ്പാവൂർ ∙ ഒക്കൽ പഞ്ചായത്ത് 16 –ാം വാർഡിലെ നമ്പിള്ളി പെരുമറ്റം റോഡിൽ പാലത്തിന് ഇരുവശവുമുള്ള അപ്രോച്ച് റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനാൽ വാഹന ഗതാഗതം നാളെ മുതൽ 15 ദിവസത്തേക്ക് നിരോധിച്ചു.
അധ്യാപക ഒഴിവ്
കൊച്ചി∙ സെൻട്രൽ ബോർഡ് ഓഫ് ആംഗ്ലോ ഇന്ത്യൻ എജ്യുക്കേഷന്റെ കീഴിലുള്ള സ്കൂളുകളിൽ എൽപിഎസ്ടി (അറബിക് ), എച്ച് എസ്ടി (സംസ്കൃതം, പിഇടി) എന്നീ സ്ഥിരം തസ്തികകളിലേക്കും യുപിഎസ്ടി ഹിന്ദി താൽക്കാലിക ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.
11 നു 3 നു മുൻപ് പെരുമാനൂരിലെ കോർപറേറ്റ് മാനേജ്മെന്റ് ഓഫിസിൽ അപേക്ഷിക്കണം. വിലാസം: കോർപറേറ്റ് മാനേജർ, സെൻട്രൽ ബോർഡ് ഓഫ് ആംഗ്ലോ ഇന്ത്യൻ എജ്യുക്കേഷൻ, പെരുമാനൂർ, കൊച്ചി- 682015.
കൂത്താട്ടുകുളം∙ കാരമല സെന്റ് പീറ്റേഴ്സ് യുപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10നു കാരമല സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ.
94472 93023. കടുങ്ങല്ലൂർ ∙ പടിഞ്ഞാറേ കടുങ്ങല്ലൂർ ഗവ.
ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.
0484 2603911.
ഉദ്ഘാടനം ഇന്ന്
ഇലഞ്ഞി ∙ പഞ്ചായത്ത് വിപണന കേന്ദ്രം ഇന്നു രാവിലെ 10ന് ഇലഞ്ഞി മാർക്കറ്റിൽ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ അധ്യക്ഷത വഹിക്കും.
പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണു വിപണന കേന്ദ്രം നിർമാണം പൂർത്തിയാക്കിയത്.
ബഡ്സ് സ്കൂൾ
അങ്കമാലി ∙ നഗരസഭയുടെ കീഴിലുള്ള ബഡ്സ് സ്കൂളിലേക്ക് ആയ കം കുക്ക് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്.കൂടിക്കാഴ്ച 9ന് രാവിലെ 10.30 മുതൽ ഒരു മണി വരെ മുനിസിപ്പൽ ഓഫിസിൽ നടക്കും. പ്രായപരിധി: 40, യോഗ്യത:10-ാം ക്ലാസും പാചകത്തിൽ അറിവും.
പാലിയേറ്റീവ് കെയർ യൂണിറ്റ്
അങ്കമാലി ∙ നഗരസഭ താലൂക്ക് ആശുപത്രിയിലെ സെക്കൻഡറി പാലിയേറ്റീവ് കെയർ യൂണിറ്റിലേക്കും ഡയാലിസിസ് യൂണിറ്റിലേക്കും നഴ്സ്, ഡയാലിസിസ് ടെക്നിഷ്യൻ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുകളുണ്ട്.
കൂടിക്കാഴ്ച 9ന് ഉച്ചയ്ക്കു ശേഷം 2 മുതൽ 4 വരെ മുനിസിപ്പൽ ഓഫിസിൽ നടക്കും. പ്രായപരിധി: 35.
ഡയാലിസിസ് യൂണിറ്റ്
അങ്കമാലി ∙ നഗരസഭ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നഴ്സിന്റെ ഒഴിവുണ്ട്.കൂടിക്കാഴ്ച 9ന് ഉച്ചയ്ക്ക് ശേഷം 2 മുതൽ 4 വരെ മുനിസിപ്പൽ ഓഫിസിൽ നടക്കും.
പ്രായപരിധി: 35
ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
കൊച്ചി ∙ കോർപറേഷനിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവ്. കൂടിക്കാഴ്ച നാളെ 11നു കോർപറേഷൻ ഓഫിസിൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]