മംഗലംഡാം ∙ തെരുവുനായ്ക്കളുടെ താവളമായി മാറിയിരിക്കുകയാണ് മംഗലംഡാം ഉദ്യാനം. ഉദ്യാന കവാടം മുതൽ ടി ബിയിലും പരിസരത്തുമായി ഡസൻ കണക്കിന് നായ്ക്കളാണ് ഉള്ളത്.
ഇവകൾ തമ്മിൽ കടിപിടി കൂടുന്നതും ഉദ്യാനത്തിലെത്തുന്നവർക്ക് നേരെ കുരച്ച് ചാടുന്നതും പതിവായിരിക്കുകയാണെന്നും നായകളുടെ ശല്യം നാൾക്കുനാൾ വർധിച്ചു വരികയാണെന്നും നാട്ടുകാർ പറഞ്ഞു.
ഉദ്യാനത്തിൽ താവളമാക്കിയിട്ടുള്ള നായ്ക്കൾ പെറ്റുപെരുകുകയാണെന്നും ഈ നിലതുടർന്നാൽ സമീപത്തെ ടൗണിലേക്കും ജനവാസ മേഖലയായ മുപ്പത്തഞ്ചിലേക്കും നായ്ക്കൾ ഭീഷണിയായി മാറുമെന്ന ആശങ്കയുണ്ടെന്നും പരാതിപ്പെടുന്നു. മേലധികാരികൾ ഇടപെട്ട് നായ്ക്കളെ ഉൻമൂലനം ചെയ്യാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

