ജലവിതരണംമുടങ്ങും;
പീരുമേട് ∙ എൽഎംഎസ് പുതുവേൽ പ്രദേശത്ത് ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഇന്റർ കണക്ഷൻ നടത്തുന്നതിനാൽ ഹെലിബറിയ ശുദ്ധജല വിതരണ പദ്ധതിയിൽനിന്നു കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളിൽ നാളെ ജലവിതരണം മുടങ്ങും. മൂന്നാർ ∙ മൂന്നാർ പമ്പ് ഹൗസിൽനിന്നു ഹൈ ലവൽ സംഭരണിയിലേക്കുള്ള പമ്പിങ് ലൈൻ തകരാർ പരിഹരിക്കുന്നതിനുള്ള പണികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ബുധനാഴ്ച വരെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് ജലവിതരണ വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഗതാഗതനിയന്ത്രണം
മുട്ടം∙ ജൽജീവൻ മിഷൻ പദ്ധതിയോടനുബന്ധിച്ച് ചള്ളാവയൽ ജംക്ഷനു സമീപം റോഡ് ക്രോസ് ചെയ്യുന്ന പ്രവൃത്തികൾ 7നും 8നും രാത്രി നടക്കുന്നതിനാൽ ആ ദിവസങ്ങളിൽ രാത്രി 8 മുതൽ 12 വരെ ഭാഗികമായും പുലർച്ചെ 4 വരെ പൂർണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
മൂലമറ്റം∙ അശോക – മൂലമറ്റം റോഡിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെ മുതൽ 30 ദിവസത്തേക്ക് ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ജോലി ഒഴിവ്
മൂന്നാർ∙ ദേവികുളം പഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയർ തസ്തിക ഒഴിവ്. യോഗ്യത: പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടു വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ്.
പ്രായം: 18 നും 35 നുമിടയിൽ. സംവരണാനുകൂല്യമുള്ളവർക്ക് പ്രായപരിധിയിൽ 3 വർഷത്തെ ഇളവ്.
അപേക്ഷകൾ 13ന് മുൻപ് ദേവികുളം പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ സമർപ്പിക്കാം. മറയൂർ∙ മറയൂർ ഗവ.
ഹയർ സെക്കൻഡറി ഹൈസ്കൂൾ വിഭാഗത്തിൽ നാച്വറൽ സയൻസ് മലയാളം മീഡിയം സോഷ്യൽ സയൻസ് മലയാളം മീഡിയം ഡ്രോയിങ് ടീച്ചർ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം നാളെ 11ന് സ്കൂൾ ഓഫിസിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
കെടെറ്റ് നിർബന്ധമാണ്. 9497685401.
ജോലി ഒഴിവ്
വണ്ടൻമേട്∙ വണ്ടൻമേട് സിഎച്ച്സിയിൽ സായാഹ്ന ഒപിയിലേക്ക് ലാബ് ടെക്നിഷ്യൻ തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്താനുള്ള കൂടിക്കാഴ്ച 13ന് 11ന് നടക്കും.
6282710797. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]