കട്ടപ്പന കമ്പോളം
ഏലം: 2300-2450
കുരുമുളക്: 673
കാപ്പിക്കുരു(റോബസ്റ്റ): 220
കാപ്പി പരിപ്പ്(റോബസ്റ്റ): 420
കൊട്ടപ്പാക്ക്: 260
മഞ്ഞൾ: 250
ചുക്ക്: 270
ഗ്രാമ്പൂ: 850
ജാതിക്ക: 350
ജാതിപത്രി: 1500-2050
∙ അടിമാലി കമ്പോളം
കൊക്കോ (പച്ച): 90
കൊക്കോ (ഉണക്ക): 400
∙ മുരിക്കാശേരി കമ്പോളം
കൊക്കോ (പച്ച):135
കൊക്കോ (ഉണക്ക): 400
ജോലി ഒഴിവ്
ചെറുതോണി ∙ വാഴത്തോപ്പ് പഞ്ചായത്തിനു കീഴിൽ ഒഴിവുള്ള തേഡ് ഗ്രേഡ് ഓവർസീയർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഐടിഐ/ ഡിപ്ലോമ/ ഡിഗ്രി (സിവിൽ എൻജിനീയറിങ്) യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ അപേക്ഷയും യോഗ്യതാ രേഖകളുടെ പകർപ്പും സഹിതം 8ന് 11ന് പഞ്ചായത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
നെറ്റ് പരിശീലനം
കട്ടപ്പന ∙ ന്യൂനപക്ഷ വിദ്യാർഥികൾക്കായി കട്ടപ്പന ഗവ.
കോളജിൽ ന്യൂനപക്ഷ ക്ഷേമവകുപ്പുമായി ചേർന്ന് സൗജന്യ യുജിസി നെറ്റ് പരിശീലനം സംഘടിപ്പിക്കും. ഹ്യുമാനിറ്റീസ് ജനറൽ പേപ്പർ, മലയാളം എന്നീ കോഴ്സുകൾക്കാണ് ക്ലാസ് നടത്തുന്നത്.
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 55% മാർക്ക് നേടിയവർക്കും അവസാന വർഷ പിജി പരീക്ഷയിൽ 55% മാർക്ക് നേടിയവർക്കും ഒന്നാം വർഷ പിജി വിദ്യാർഥികൾക്കും അപേക്ഷിക്കാം. ബിപിഎൽ വിഭാഗത്തിൽപെട്ട
വിദ്യാർഥികൾക്ക് മുൻഗണനയുണ്ട്. ഒൻപതാം തീയതി വരെ അപേക്ഷ സ്വീകരിക്കും.
അപേക്ഷാ ഫോമും വിശദവിവരങ്ങളും www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 8075601634.
സ്പോട്ട് അഡ്മിഷൻ
നെടുങ്കണ്ടം∙ കരുണാപുരം ഗവ.
ഐടിഐയിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ ജനറൽ, എസ്സി, എസ്ടി എന്നീ വിഭാഗത്തിലും പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്ന വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 04868291050, 9495642137.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]