നെടുങ്കണ്ടം∙ ടൗണിലെ വൈദ്യുത ലൈൻ മരങ്ങൾക്കിടയിലൂടെ; ടച്ച് വെട്ട് ഫലപ്രദമായി നടക്കുന്നില്ലെന്ന് ആക്ഷേപം. മിനി സിവിൽ സ്റ്റേഷന് സമീപമാണ് പൂമരത്തിനുള്ളിലൂടെ വൈദ്യുത ലൈൻ പോകുന്നത്.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് വിദ്യാർഥികൾ കടന്നു പോകുന്ന പ്രധാന വഴിയാണിത്. സംസ്ഥാനപാതയ്ക്ക് സമാന്തരമായി കടന്നു പോകുന്ന എച്ച്ടി, എൽടി ലൈനുകളും കാടിനും വള്ളിച്ചെടികൾക്കും സ്വന്തമാണ്.
അപകടകരമായ രീതിയിൽ കാടുമൂടിയ വൈദ്യുത ലൈനുകളും പോസ്റ്റുകളും നാട്ടുകാർ ശ്രദ്ധയിൽപെടുത്തുബോൾ മാത്രമാണ് ഉദ്യോഗസ്ഥരെത്തി നീക്കുന്നത്.
യഥാസമയം മരച്ചില്ലകൾ വെട്ടിമാറ്റിയും വള്ളിപ്പടർപ്പുകൾ നീക്കം ചെയ്തും വൈദ്യുത വിതരണ ശൃംഖലയിലെ അപകടക്കെണികൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]