സീതത്തോട് ∙ ഗവി–വള്ളക്കടവ് റൂട്ടിൽ കോഴിക്കാനത്തിനു സമീപം കുട്ടിയാനയെ അവശനിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് ഇതുവഴിവന്ന ഗവി കെഎഫ്ഡിസി തൊഴിലാളികളാണ് കോഴിക്കാനം വെള്ളപതാലിനു സമീപം രണ്ട് ആനകൾക്കിടയിൽ നിലത്തുകിടക്കുന്ന ആനക്കുട്ടിയെ കാണുന്നത്.
വളരെ പ്രായം കുറഞ്ഞ ആനക്കുട്ടിയാണെന്നാണ് അവർ പറഞ്ഞു. സമീപമായി കൊമ്പനടക്കം പതിനഞ്ചിലധികം ആനകളും നിലയുറപ്പിച്ചിട്ടുണ്ട്.
തൊഴിലാളികൾ വനപാലകരെ വിവരം അറിയിച്ചു. ഇന്നലെ വൈകിട്ട് ഗവിയിലേക്കുവന്ന കെഎഫ്ഡിസി തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേർക്ക് കാട്ടാനകൾ പാഞ്ഞടുത്തിരുന്നു.
പെരിയാർ കടുവ സങ്കേതം കിഴക്ക് ഡിവിഷന്റെ പരിധിയിലാണ് ഈ പ്രദേശം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]