ഇന്ന്
ബാങ്ക് അവധി
എബിസി കേന്ദ്രത്തിൽ ഒഴിവുകൾ
∙ പടിയൂർ എബിസി കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന യൂണിറ്റിലേക്കു കരാറടിസ്ഥാനത്തിൽ വോക് ഇൻ ഇന്റർവ്യൂ മുഖേന വെറ്ററിനറി സർജൻ, ഓപ്പറേഷൻ തിയറ്റർ അസിസ്റ്റന്റ്, ഡോഗ് ക്യാച്ചർ/ ഡോഗ് ഹാൻഡ്ലർ നിയമനങ്ങൾ നടത്തുന്നു. യോഗ്യത, തിരിച്ചറിയൽ രേഖകളും പകർപ്പുകളും സഹിതം 7നു രാവിലെ 11നു കൂടിക്കാഴ്ചയ്ക്ക് ജില്ലാപഞ്ചായത്ത് ഓഫിസിലെത്തണം.
94473 14626.
സംരംഭകത്വ സംഗമവും സെമിനാറും
∙ ലോക മുട്ട ദിനത്തോടനുബന്ധിച്ച് 13നു തെക്കീബസാറിലെ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ മുട്ടക്കോഴി കർഷകരുടെയും തൽപരരായ സംരംഭകരുടെയും സംഗമവും സെമിനാറും സംഘടിപ്പിക്കും.
0497 2763473, 9946624167.
പേര് റജിസ്റ്റർ ചെയ്യണം
∙ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എംപോയ്മെന്റ് എക്സ്ചേഞ്ചിൽ ഇതുവരെ റജിസ്റ്റർ ചെയ്യാത്ത, തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ അധികാര പരിധിയിൽ സ്ഥിരതാമസമുള്ള ഭിന്നശേഷി ഉദ്യോഗാർഥികൾക്കു റജിസ്റ്റർ ചെയ്യാം. [email protected] 2209400.
ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
∙ പേരാവൂർ ഗവ.ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം.
ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 3നു രാവിലെ 10.30 ന് അഭിമുഖത്തിന് ഓഫിസിൽ ഹാജരകണം.
0490 –2996650. ∙ പിണറായി ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ നിലവിലുള്ള ഒഴിവിലേക്കു ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
ഇഡബ്ല്യൂഎസ് നോൺ പ്രയോറിറ്റി വിഭാഗത്തിൽപ്പെടുന്നവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ ഓപ്പൺ കാറ്റഗറിയെയും പരിഗണിക്കും.
യോഗ്യത, മുൻപരിചയം, മുൻഗണന എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ കാർഡും സഹിതം 3ന് രാവിലെ 11നു കമ്പനിമൊട്ട ഐടിഐ ഓഫിസിൽ അഭിമുഖം.
0490 2384160.
ജനറൽ ഫിറ്റ്നസ് ട്രെയിനർ
∙ അസാപ് കേരള പാലയാട് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം. 94959 99712
താലൂക്ക് വികസന സമിതി നാലിന്
∙ കണ്ണൂർ താലൂക്ക് വികസന സമിതിയുടെ ഒക്ടോബറിലെ യോഗം 4നു രാവിലെ 11നു കോൺഫറൻസ് ഹാളിൽ ചേരും.
ക്യാംപ് ഫോളോവർ നിയമനം
∙ കണ്ണൂർ റൂറൽ പൊലീസ് ഡിഎച്ച്ക്യു ക്യാംപിൽ ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് കുക്ക് – 2, സ്വീപ്പർ – 2 തസ്തികകളിലേക്കു ക്യാംപ് ഫോളോവറെ നിയമിക്കുന്നു.
അപേക്ഷകർ പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖ, അസ്സൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം 3നു രാവിലെ 10.30നു മാങ്ങാട്ടുപറമ്പ് ജില്ലാ റൂറൽ പൊലീസ് ആസ്ഥാനത്ത് എത്തണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]