പടിഞ്ഞാറത്തറ∙ 7 കിലോമീറ്റർ വഴി തെളിക്കാൻ ആയിരം ദിവസം സമരം ചെയ്യേണ്ടി വരിക എന്നത് നാണക്കേടാണെന്നു ഭാരതീയ കിസാൻ ഏകതാ പ്രസിഡന്റ് ലഖ്വീന്ദർ സിങ് ഔലാഖ് പറഞ്ഞു. പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന റിലേ സമരം 1000 ദിവസം പിന്നിട്ടതിന്റെ ഭാഗമായി പടിഞ്ഞാറത്തറ ടൗണിൽ സംഘടിപ്പിച്ച പൊതു യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിൽ സാധാരണക്കാരുടെ സർക്കാർ ആണ് ഭരിക്കുന്നത് എന്നാണ് ഉത്തരേന്ത്യയിൽ അറിയപ്പെടുന്നത്.
എന്നാൽ ഒരു പാത യാഥാർഥ്യമാക്കുന്നതിന് ഏറെ കാലം സമരം ചെയ്യേണ്ടി വരുന്നത് സർക്കാരിന് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരം ചെയ്തവരെ അഭിനന്ദിക്കുന്നു എന്നും ഇത്തരം പ്രതിഷേധങ്ങൾക്ക് കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ കർമസമിതി പ്രസിഡന്റ് ശകുന്തള ഷൺമുഖൻ അധ്യക്ഷത വഹിച്ചു. കോഓർഡിനേറ്റർ കമൽ ജോസഫ്, പഞ്ചാബ് കിസാൻ മസ്ദൂർ യൂണിയൻ പ്രസിഡന്റ് സുഖ്ജിത് സിങ് ഹർദേ ചന്ദ, പഞ്ചാബ് കിസാൻ സംഘർഷ കമ്മിറ്റി പ്രതിനിധി അംഗ്രേജ് സിങ് ബുദ്ദേവാല, റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ.
കെ.എം. അബ്ദു, രാഷ്ട്രീയ കിസാൻ മഹാ സംഘ് ദേശീയ കോഓർഡിനേറ്റർ കെ.വി.
ബിജു എന്നിവർ പ്രസംഗിച്ചു.
മഴയത്തും ജ്വലിച്ച് പ്രകടനം
ശക്തമായ മഴയത്തും ആവേശം ചോരാതെ നൂറു കണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനവും പരിപാടിയുടെ ഭാഗമായി നടന്നു. സ്ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിന് ആളുകളാണ് പ്രകടനത്തിൽ അണി ചേർന്നത്. കർമ സമിതി പ്രവർത്തകർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പ്രവർത്തകർ, വിവിധ സംഘടന പ്രതിനിധികളും പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

