ട്രേഡ്സ്മാൻ ഒഴിവ്
കളമശേരി ∙ ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ ഒഴിവ്.
കൂടിക്കാഴ്ച നാളെ 11ന്. 0484 2555356.
ചങ്ങമ്പുഴ കലാവേദി: പ്രവേശനം 2 മുതൽ
കൊച്ചി ∙ ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിലെ ചങ്ങമ്പുഴ കലാവേദിയുടെ ക്ലാസുകളിലേക്കു 2ന് പ്രവേശനം ആരംഭിക്കും.
നൃത്തം, പാട്ട്, ചിത്രരചന, വയലിൻ, ഗിറ്റാർ, ചെണ്ട, ഫ്ലൂട്ട്, കീബോർഡ്, തബല, മൃദംഗം എന്നിവയിലാണ് ക്ലാസ്. ഫോൺ: 8078156791
മരങ്ങൾ ലേലം ചെയ്യും
കോതമംഗലം∙ പിണ്ടിമന പഞ്ചായത്തിലെ ചെങ്കര ഗവ.
യുപി സ്കൂൾ വളപ്പിലെ താന്നി (1), തേരകം (1), മരുത് (4), മാവ് (1), തേക്ക് (1), മഴമരം കുറ്റി എന്നിവ ഒക്ടോബർ 6നു 11.30നു ലേലത്തിൽ വിൽക്കും. 94464 18826.
ലേലം നാളെ
കോതമംഗലം ∙ നേര്യമംഗലം വനിതാ വിപണന കേന്ദ്രത്തിന്റെ ഒന്നാംനിലയിലെ മുറി വാടകയ്ക്കു നൽകാൻ നാളെ 2.30നും ബ്ലോക്ക് പഞ്ചായത്ത് വളപ്പിലെ വനിതാ കന്റീൻ നടത്തിപ്പിനു 3നും കൃഷി അസി.
ഡയറക്ടറുടെ ഓഫിസ് വളപ്പിൽ സൂക്ഷിച്ചിട്ടുള്ള മേൽക്കൂരയുടെ ഭാഗങ്ങൾ വിൽക്കാൻ 4നും ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ലേലം നടത്തും.
ജില്ലാ സ്കൂൾ കായിക മേള 11 മുതൽ
കൊച്ചി ∙ ജില്ലാ സ്കൂൾ കായിക മേള 11 മുതൽ ആരംഭിക്കും. ട്രാക്ക് ഇനങ്ങൾ 11, 12, 13 തീയതികളിൽ മഹാരാജാസ് കോളജ് സ്റ്റേഡിയത്തിലും ത്രോ ഇനങ്ങൾ 14, 15 തീയതികളിൽ കോതമംഗലം എംഎ കോളജിലും നടക്കും.
ജില്ലയിലെ സ്കൂളുകളിലെ വിദ്യാർഥികളിൽനിന്നു കായികമേളയുടെ ലോഗോ ക്ഷണിച്ചു. 3നു വൈകിട്ട് 5 വരെ [email protected] എന്ന ഇ മെയിലിൽ ലോഗോ അയയ്ക്കാം. മേളയുടെ സംഘാടക സമിതി യോഗം 29ന് 3നു ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.
ലളിതഗാന, ചലച്ചിത്രഗാന മത്സരം
മട്ടാഞ്ചേരി∙ ചുള്ളിക്കൽ സെന്റ് സിസിലിയൻ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒക്ടോബർ 11ന് പശ്ചിമകൊച്ചിയിലെ സ്കൂൾ വിദ്യാർഥികൾക്ക് ലളിതഗാന, ചലച്ചിത്ര ഗാന മത്സരം നടത്തും.
സ്കൂളുകൾ മുഖേന 4–ാം തീയതിക്ക് മുൻപ് പേര് റജിസ്റ്റർ ചെയ്യണം. 9895330792.
പ്രസംഗ മത്സരം
മട്ടാഞ്ചേരി∙ കരുവേലിപ്പടി ടഗോർ ലൈബ്രറിയുടെ നേതൃത്വത്തിൽ പശ്ചിമകൊച്ചിയിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഒക്ടോബർ 2ന് രാവിലെ 10ന് ലൈബ്രറി ഹാളിൽ പ്രസംഗ മത്സരം നടത്തും.
രൂപാന്തരൺ യാത്ര 2നു കൊച്ചിയിൽ
കൊച്ചി∙ ഡയറക്ട് സെല്ലിങ് കമ്പനിയായ ആർസിഎം വാർഷികത്തിന്റെ ഭാഗമായുള്ള രൂപാന്തരൺ യാത്ര ഒക്ടോബർ 2ന് കൊച്ചിയിലെത്തും.
നെടുമ്പാശേരിയിലെ എയർപോർട്ട് റോഡിലുള്ള സിയാൽ ട്രേഡ് ഫെയർ സെന്ററിൽ നടക്കുന്ന പരിപാടിയിൽ യാത്രയ്ക്കു സ്വീകരണം നൽകും.
മെഡിക്കൽ ക്യാംപ് ഒക്ടോബർ 5ന്
പറവൂർ ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ നിന്നു വിരമിച്ച് എറണാകുളം ജില്ലയിൽ താമസിക്കുന്ന ഓഫിസർമാരുടെ സംഘടനയായ എബിആർഒഎയുടെ ചാരിറ്റബിൾ ട്രസ്റ്റായ എസ്ബിടി മൈത്രിയുടെ നേതൃത്വത്തിൽ ഒക്ടോബർ 5ന് 8.30 മുതൽ 1 വരെ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് നടത്തും. സ്ത്രീകൾക്കായി പ്രത്യേക വിഭാഗവും വനിതാ ഡോക്ടർമാരുടെ സേവനവുമുണ്ടാകും.
ആദ്യം റജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് പങ്കെടുക്കാം. 95391 66325.
സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി നേത്രരോഗ പരിശോധന ക്യാംപ്
എളങ്കുന്നപ്പുഴ ∙ പാലാരിവട്ടം അഹല്യ ഐ ഹോസ്പിറ്റൽ, വൈപ്പിൻ ലയൺസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ഒക്ടോബർ ഒന്നിന് 10 മുതൽ 2 വരെ പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി പാരിഷ് ഹാളിൽ സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി നേത്രരോഗ പരിശോധന ക്യാംപ് നടത്തും. റജിസ്ട്രേഷന്:9496063861, 9447060071
മഞ്ഞുമ്മൽ മാരത്തൺ 2ന്
ഏലൂർ ∙ അവയവദാനം, പുണ്യദാനം എന്ന സന്ദേശവുമായി മഞ്ഞുമ്മൽ ശ്രീകൃഷ്ണ വിലാസം എൻഎസ്എസ് കരയോഗം സംഘടിപ്പിക്കുന്ന മാരത്തൺ 2ന് നടക്കും.
21.1 കിലോമീറ്റർ, 10 കിലോമീറ്റർ, 5 കിലോമീറ്റർ വിഭാഗത്തിലാണ് മാരത്തൺ നടത്തുന്നത്. 500 പേർ പങ്കെടുക്കും .
94479 86776.
റോട്ടറി ക്ലബ് മാരത്തൺ ഒക്ടോബർ 5ന്
തൃപ്പൂണിത്തുറ ∙ 200 കുട്ടികൾക്കു സിജിഎംഎസ് മെഷീൻ വാങ്ങാൻ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ മാരത്തൺ സംഘടിപ്പിക്കും. റോട്ടറി ക്ലബ് തൃപ്പൂണിത്തുറ റോയൽ, വിസ്മയ എന്നിവർ ചേർന്നാണ് 5 കിലോമീറ്റർ മാരത്തൺ നടത്തുന്നത്.
കുട്ടികൾക്കുണ്ടാകുന്ന ടൈപ്പ് 1 ഡയബറ്റിസ് രോഗത്തിന് ഉപയോഗിക്കുന്ന സിജിഎംഎസ് മെഷീൻ 200 പേർക്ക് കൊടുക്കുകയാണ് ലക്ഷ്യം. ഒക്ടോബർ 5നു രാവിലെ 6.30 ന് എറണാകുളം ദർബാർ ഹാൾ മൈതാനത്ത് നിന്നു തുടങ്ങി മറൈൻഡ്രൈവ് വഴി തിരിച്ചെത്തുന്ന രീതിയിലാണ് മാരത്തൺ ക്രമീകരിച്ചിരിക്കുന്നത്.
499 രൂപയാണ് ഫീസ്.
അപ്പോളോ ടയേഴ്സ് നൊസ്റ്റാൾജിയ 2ന്
കളമശേരി ∙ പ്രീമിയർ അപ്പോളോ ടയേഴ്സ് നൊസ്റ്റാൾജിയ കുടുംബ സംഗമം 2ന് 10ന് കളമശേരി സീപാർക്ക് ഓഡിറ്റോറിയത്തിൽ നടത്തും. അപ്പോളോ ടയേഴ്സ് യൂണിറ്റ് ഹെഡ് ജോർജ് ഉമ്മൻ ഉദ്ഘാടനം ചെയ്യും.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച ജീവനക്കാരെയും അവരുടെ മക്കളെയും 75 വയസ്സ് പിന്നിട്ടവരെയും അനുമോദിക്കും.
സെമിനാർ ഇന്ന്
ഉൗരമന∙ സുസ്ഥിര വികസനഫോറത്തിന്റെ സെമിനാർ ഇന്ന് 4നു മേൽമന ഗാർഡൻസിൽ നടക്കും. ഡോ.
വർഗീസ് പോൾ വിഷയാവതരണം നിർവഹിക്കും.
പുകസയുടെ സ്പീക് അപ് ഫോർ ഹ്യുമാനിറ്റി’ നാളെ
കൊച്ചി∙ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ കലാവിഷ്കാരം – സ്പീക് അപ് ഫോർ ഹ്യുമാനിറ്റി’ നാളെ വൈകിട്ട് 5നു നടക്കും. എറണാകുളം മറൈൻ ഡ്രൈവിലാണു പരിപാടി.
നൂറോളം കലാപ്രവർത്തകർ അണിചേരും.
മരട് കേരളോത്സവം 3 മുതൽ
മരട് ∙ നഗരസഭ കേരളോത്സവം ഒക്ടോബർ 3, 4, 5 തീയതികളിൽ നടക്കും. 15 മുതൽ 40 വയസ്സു വരെ ഉള്ളവർക്കു പങ്കെടുക്കാം.
ഓൺലൈൻ പോർട്ടൽ മുഖേനയോ മുനിസിപ്പാലിറ്റിയിൽ നേരിട്ടോ അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 1.
വൈദ്യുതി മുടക്കം
കൂവപ്പടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പ്ലാങ്കുടി, മയൂരപുരം, അകനാട്, മുടക്കുഴ, ഐമുറി എന്നിവയിൽ 9.30 മുതൽ 12.30 വരെ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

