പത്തനംതിട്ട∙ കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിലെ നോ പാർക്കിങ് ബോർഡിന് മുന്നിൽ വരെ വാഹനങ്ങൾ നിർത്തിയിട്ട് വഴി മുടക്കുന്നതിനെതിരെ പരാതി ശക്തം. ഡിപ്പോയിലെ കെട്ടിട
സമുച്ചയത്തിന്റെ താഴെ നിലയിലാണ് വാഹന പെരുപ്പം. കെട്ടിടത്തിന് ഉള്ളിലെ വഴികളിലും കടമുറികൾക്കായി ഒഴിച്ചിട്ട
സ്ഥലത്തും വരെ ഇരുചക്ര വാഹനങ്ങളുടെ നീണ്ട നിരയാണ്.
ഡിപ്പോയിലെ പ്രധാന കവാടത്തിലൂടെ പടികൾ ഇറങ്ങിവരുന്ന യാത്രക്കാർക്ക് അകത്തേക്ക് കടക്കണമെങ്കിൽ മറ്റു മാർഗങ്ങൾ തേടേണ്ടി വരും.
സമുച്ചയത്തിൽ നിന്നും ഈ വഴിയിലൂടെ പുറത്തേക്ക് എത്തുന്നതിനും പ്രയാസം തന്നെ. നോ പാർക്കിങ് ബോർഡ് വ്യാപകമായി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
ഈ ബോർഡിന്റെ തൊട്ടരികിലും താഴെയുമായി വാഹനങ്ങൾ നിർത്തിയിട്ട നിലയിലാണ്.
പേ ആൻഡ് പാർക്ക് സംവിധാനവും ഇവിടെയുണ്ട്. കടമുറികൾക്കായി ഒഴിച്ചിട്ട സ്ഥലത്തിന് മുന്നിലും വാഹനങ്ങൾ കയറ്റി വച്ച നിലയാണ്.
സ്ഥല പരിമിതികൾക്കിടയിലാണ് സ്വകാര്യ വാഹനങ്ങളുടെ കൂട്ടമായുള്ള പാർക്കിങ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]