സ്വർണവില ഇന്നും ഉണർവിന്റെ ട്രാക്കിലാണ്. കേരളത്തിൽ ഗ്രാമിന് വില 55 രൂപ വർധിച്ച് 10,585 രൂപയിലെത്തി.
440 രൂപ ഉയർന്ന് 84,680 രൂപയിലാണ് ഇന്ന് പവന്റെ വ്യാപാരം. എക്കാലത്തേയും റെക്കോർഡ് വിലയായ 84,840 രൂപ മറികടക്കാൻ ഇനി പവന് 160 രൂപ കൂടി വർധിച്ചാൽ മതി.
ഈ വിലയ്ക്ക് പുറമേ 3% ജിഎസ്ടിയും അതിന്റെ 18% ജിഎസ്ടി ചേരുന്ന ഹോൾമാർക്ക് ഫീസും, 3 മുതൽ 35% വരെയൊക്കെയാകാവുന്ന പണിക്കൂലിയും കൊടുത്താലേ സ്വർണാഭരണം വാങ്ങാനാകൂ. ഇന്നലെ ഗ്രാമിന് 40 രൂപ കൂടി 10,530 ലും പവന് 84,240 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില താഴുന്ന പ്രവണതയായിരുന്നെങ്കിലും ഇന്നലെയും ഇന്നുമായി മുന്നേറ്റ പ്രവണത കാണിക്കുന്നത് നവരാത്രി പ്രമാണിച്ച് ആഭരണം വാങ്ങാനിരിക്കുന്നവർക്ക് ആശങ്കയേകുന്നു.
രാജ്യാന്തര തലത്തിൽ സ്വർണവില ഉയരുമ്പോൾ രൂപയുടെ വിനിമയ നിരക്ക് താഴുന്നത് ഇന്ത്യയിൽ സ്വർണത്തിന്റെ മുന്നേറ്റം കൂടുതൽ ഊർജിതമാക്കുന്നുണ്ട്.
രാജ്യാന്തര വിലവർധനവും, രൂപയുടെ തകർച്ചയും സ്വർണത്തെ വലിയ തോതിൽ ആണ് സ്വാധീനിക്കുന്നത്. രാജ്യാന്തര സ്വർണവില കത്തിക്കയറും എന്നുള്ള സൂചനകളാണ് വരുന്നത്.
കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ ഉയർന്ന് 8,700 രൂപയായി.
വെള്ളിവില ഗ്രാമിന് 144 രൂപയായി തുടരുകയാണ്. 14 കാരറ്റിന് ഗ്രാമിന് 6,765 രൂപയും 9 കാരറ്റിന് 4,365 രൂപയുമാണ് വില.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

