ബേത്തൂർപ്പാറ ∙ ഓട്ടോറിക്ഷ അപകടത്തിൽപെട്ടതിനു പിന്നാലെ ഡ്രൈവർ ആസിഡ് കുടിച്ചു ജീവനൊടുക്കി. ബേത്തൂർപ്പാറ പള്ളഞ്ചി നിടുക്കുഴിയിലെ സി.അനീഷാണു (43) മരിച്ചത്.
ബേത്തൂർപ്പാറ ഗവ.സ്കൂളിനു സമീപത്തുനിന്ന് ഓട്ടോയിൽ വിദ്യാർഥികളെ കയറ്റി പോകവേ, പിന്നിൽനിന്നെത്തിയ കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ പിൻഭാഗം തകർന്നു. ബേത്തൂർപ്പാറ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്വൺ വിദ്യാർഥികളായ അതുൽ, ശ്രീഹരി, ആദർശ് എന്നിവർക്കു പരുക്കേറ്റു.
ഓടിക്കൂടിയവർ പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ അനീഷ് ഓട്ടോയിൽ സൂക്ഷിച്ച ആസിഡ് കുടിക്കുകയായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു.
ഉടൻ അനീഷിനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി വഷളായതോടെ മംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ പരുക്കേറ്റ വിദ്യാർഥികളെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ പരുക്കു ഗുരുതരമല്ല.
വിദ്യാർഥികൾക്കു കൂടുതൽ പരുക്കുകൾ ഉണ്ടാകുമോ എന്ന ഭീതിയിലാകാം, അനീഷ് ആസിഡ് കുടിച്ചതെന്നു പൊലീസ് പറഞ്ഞു. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
പരേതനായ കെ.ശേഖരൻ നായരുടെയും സി.കമലാക്ഷിയുടെയും മകനാണ്. ഭാര്യ: വീണ. മക്കൾ: ധീരവ്, ആരവ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

