ഐടിഐ ഇൻസ്ട്രക്ടർഒഴിവ്;
ചെന്നീർക്കര ∙ ഗവ.ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക് മെക്കാനിക്) തസ്തികയിലെ ഒരു ഒഴിവിലേക്ക് ജനറൽ വിഭാഗത്തിൽ നിന്ന് നിയമനം നടത്തുന്നു. യോഗ്യത : ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ എൻടിസിയും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻഎസിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമ, ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിഗ്രി/ തതുല്യമായി അംഗീകരിച്ച ബിരുദം.
ഒക്ടോബർ 3ന് 10ന് അസ്സൽ സർട്ടിഫിക്കറ്റുകളും ആധാർകാർഡും പകർപ്പും സഹിതം ഹാജരാകണം. 0468 2258710.
സീറ്റൊഴിവ്
പന്തളം ∙ സർക്കാർ ഐടിഐയിൽ പ്ലമർ പട്ടികജാതി/പട്ടിക വർഗ/ജനറൽ വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.
ഹോസ്റ്റൽ സൗകര്യം, ഉച്ചഭക്ഷണം, പോഷകാഹാരം, പ്രതിമാസ അലവൻസ്, യൂണിഫോം അലവൻസ് എന്നിവ ലഭിക്കും. ടിസി, ജാതി സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ സഹിതം ഐടിഐയിൽ 29നകം ഹാജരാകണം. 9446444042.
പന്തളം ∙ കേന്ദ്ര നൈപുണ്യ വികസന വകുപ്പ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ എൻസിവിടി നടത്തിവരുന്ന പിഎസ്സി അംഗീകൃത കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 9446438028.
പലിശ കുറച്ചു
റാന്നി ∙ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽനിന്ന് വസ്തു ഈടിന്മേൽ നൽകുന്ന കാർഷിക, കാർഷികേതര, ഭവന, സ്വ്ണ പണയ തുടങ്ങിയ വായ്പകളുടെ പലിശ നിരക്കുകൾ കുറച്ചെന്ന് പ്രസിഡന്റ് സി.കെ.ബാലൻ അറിയിച്ചു.
8.5 ശതമാനം മുതലാണ് കാർഷിക വായ്പ. 9895856815, 04735 226638.
ഓഡിറ്റ്; താൽപര്യപത്രം ക്ഷണിച്ചു
കോന്നി ∙ കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻഡ് ഡവലപ്മെന്റിന്റെ (സിഎഫ്ആർഡി) 2021-22, 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിലെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് ഓഡിറ്റ് ചെയ്യാൻ ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു.
സേവനം ലഭ്യമാക്കാനുള്ള നിരക്കും മറ്റ് വ്യവസ്ഥകളുമുള്ള താൽപര്യപത്രം 27ന് മുൻപ് ഓഫിസിൽ ലഭിക്കണം. 0468 2241144.
സൂക്ഷ്മസംരംഭ കൺസൽറ്റന്റ് നിയമനം
കോയിപ്രം ∙ ബ്ലോക്കിലെ സ്റ്റാർട്ടപ് വില്ലേജ് ഒൻട്രപ്രനർഷിപ് പദ്ധതിയിൽ ഫീൽഡ്തല പ്രവർത്തനത്തിന് സൂക്ഷ്മസംരംഭ കൺസൽറ്റന്റുമാരെ (എംഇസി) തിരഞ്ഞെടുക്കുന്നു.
ജില്ലയിൽ സ്ഥിരതാമസക്കാരായ 25നും 45നും ഇടയിൽ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഓക്സിലറി അംഗങ്ങൾക്കും അപേക്ഷിക്കാം.കംപ്യൂട്ടർ പരിജ്ഞാനവും കണക്കുകൾ കൈകാര്യം ചെയ്യുന്നതിലുള്ള മികവും അഭികാമ്യം. അപേക്ഷ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) അയൽക്കൂട്ട അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം സഹിതം പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് ഓഫിസിലോ ജില്ലാ മിഷൻ ഓഫിസിലോ നേരിട്ടോ ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ, കലക്ടറേറ്റ്, മൂന്നാം നില, പത്തനംതിട്ട
വിലാസത്തിൽ തപാൽ വഴിയോ ഒക്ടോബർ 13ന് മുൻപ് സമർപ്പിക്കണം. 9746488492.
ഡേറ്റ എൻട്രി ഓപ്പറേറ്റർ
പത്തനംതിട്ട
∙ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ 3 മാസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ക്ലാർക്ക് കം ഡേറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ബിരുദവും ഡിസിഎ യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ അപേക്ഷിക്കണം.
അപേക്ഷ, സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം 30ന് വൈകിട്ട് 5ന് അകം ജില്ലാ ക്ഷേമനിധി ഓഫിസർ കൂടിയായ എംജിഎൻആർഇജിഎസ് ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർക്കു സമർപ്പിക്കണം.വിലാസം: ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ ആൻഡ് പ്രോജക്ട് ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം, ഒന്നാം നില, മണ്ണിൽ റീജൻസി, സ്റ്റേഡിയം ജംക്ഷന് സമീപം, 689645, ഫോൺ: 0468 2962038 , [email protected] … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]