എടത്വ ∙ പ്രധാന റോഡിൽ നിന്നും ഇട റോഡിലേക്ക് തിരിക്കുന്നതിനിടെ വഴിയാത്രക്കാരനെ ഇടിച്ചിട്ട
കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്കു ചെയ്തിരുന്ന സ്കൂട്ടറുകളിൽ ഇടിച്ചു കയറി. 5 സ്കൂട്ടറുകൾക്ക് കേടുപാടു സംഭവിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ എടത്വ ജംക്ഷനിൽ നിന്നും പള്ളി റോഡിലേക്ക് കുരിശടിയുടെ തെക്കു ഭാഗത്തുകൂടി കാർ തിരിയുന്നതിനിടെയാണ് വഴിയാത്രക്കാരനെ ഇടിച്ചത്.
കാലിനു പരുക്കേറ്റ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നടത്തി. ഇവിടെ വീതി കുറവായതിനാൽ വലിയ വാഹനങ്ങൾക്ക് തിരിഞ്ഞു കയറാൻ വളരെ പ്രയാസമാണ്.
വഴിയരികിൽ വാഹനങ്ങളുടെ പാർക്കിങ് കൂടി ആകുന്നതോടെ പ്രശ്നം കൂടുതൽ ഗുരുതരമാകും. പ്രധാന റോഡിൽ പാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരും ഉടമകളും വാഹനങ്ങൾ ഇവിടെയാണ് പാർക്ക് ചെയ്യുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

