കാലാവസ്ഥ
∙തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് .
ക്ലാർക്കിനെ ആവശ്യമുണ്ട്
തച്ചമ്പാറ∙ പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസിലേക്കു ദിവസവേതന അടിസ്ഥാനത്തിൽ ക്ലാർക്കിനെ ആവശ്യമുണ്ട്. താൽപര്യമുള്ള എസ്എസ്എൽസി വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ രേഖകളുമായി 3നു രാവിലെ 10.30നു നേരിൽ ഹാജരാകണം.
അധ്യാപക ഒഴിവ്
നടുവട്ടം ∙ ഗവ.
ജനത ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് തസ്തികയിൽ അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നാളെ രാവിലെ 10ന് സ്കൂള്‍ ഓഫിസില്‍. പട്ടാമ്പി ∙ ഗവ.
ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍, പ്ലസ്ടു റഗുലര്‍ കോഴ്സുകളിലേക്കു ഫിസിക്സ് വിഷയത്തില്‍ താല്‍ക്കാലിക അധ്യാപകനെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നാളെ രാവിലെ 11ന് സ്കൂള്‍ ഓഫിസില്‍.
സിസിടിവി ടെക്നിഷ്യൻ പരിശീലനം
ചെർപ്പുളശ്ശേരി ∙ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ കുളക്കാട് പ്രവർത്തിക്കുന്ന കനറാ ബാങ്കിന്റെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 13 ദിവസത്തെ സിസിടിവി ഇൻസ്റ്റലേഷൻ ആൻഡ് സർവീസിങ് പരിശീലനം ഒക്ടോബർ 6ന് ആരംഭിക്കും. സൗജന്യമായാണു പരിശീലനം നൽകുന്നത്.
18 മുതൽ 44 വയസ്സ് വരെയുള്ളവർക്കാണ് അവസരം. ഫോൺ: 94471 48554.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]