കൂരാച്ചുണ്ട് ∙ പൂഴിത്തോട് –പടിഞ്ഞാറത്തറ ബദൽ റോഡിനു വേണ്ടി മനോരമ ജനകീയ ക്യാംപെയ്നിൽ ജനപ്രതിനിധികളും വിവിധ സംഘടനകളും പങ്കാളികളാകുന്നു. കൂരാച്ചുണ്ട് പഞ്ചായത്തിൽ സംഘടിപ്പിച്ച ജനപ്രതിനിധികളുടെ ഒപ്പുശേഖരണം പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് വിൻസി തോമസ് അധ്യക്ഷത വഹിച്ചു.
സ്ഥിരസമിതി അധ്യക്ഷരായ സണ്ണി പുതിയകുന്നേൽ, ഡാർലി ഏബ്രഹാം, മെംബർമാരായ റസീന യൂസഫ്, വിൽസൺ പാത്തിച്ചാലിൽ, സിനി ഷിജോ, എൻ.ജെ.ആൻസമ്മ, വിജയൻ കിഴക്കയിൽമീത്തൽ എന്നിവർ പ്രസംഗിച്ചു.
സിനർജി ഹിൽവാലി പബ്ലിക് സ്കൂൾ നല്ലപാഠം കുട്ടികളും
കൂരാച്ചുണ്ട് ∙ പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ റോഡ് പൂർത്തീകരിക്കാൻ മനോരമ ജനകീയ ക്യാംപെയ്നിൽ കൂരാച്ചുണ്ട് സിനർജി ഹിൽവാലി പബ്ലിക് സ്കൂൾ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. മനോരമ നല്ലപാഠത്തിന്റെ ഭാഗമായാണ് ഒപ്പുശേഖരണം സംഘടിപ്പിച്ചത്.പ്രിൻസിപ്പൽ ജിൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജിസ്ന പോൾ, രമ്യ രഞ്ജു, വിദ്യാർഥികളായ ജോമറ്റ് ജസ്റ്റിൻ, ജെസേ ജോബിൻ എന്നിവർ നേതൃത്വം നൽകി.
ചക്കിട്ടപാറയിൽ ജനകീയ ക്യാംപെയ്ൻ നട
ത്തി
ചക്കിട്ടപാറ ∙ കർമസമിതിയുടെ നേതൃത്വത്തിൽ മനോരമ ജനകീയ ഒപ്പുശേഖരണ ക്യാംപെയ്ൻ ചക്കിട്ടപാറയിൽ നടത്തി.
നൂറുകണക്കിനാളുകൾ റോഡിനായി ഒപ്പുവച്ചു.ബോണി ജേക്കബ് ആനത്താനം ഉദ്ഘാടനം ചെയ്തു. സജി നെല്ലിപിള്ളി, ദസീഷ് കൊല്ലോന്നുമ്മൽ, ഷോയി തെങ്ങുപള്ളിൽ, വ്യാപാരി വ്യവസായി സംഘടനകൾ, മറ്റ് വിവിധ സംഘടനകളും ക്യാംപെയ്നിനു നേതൃത്വം നൽകി.
ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ ഒപ്പുശേഖരണം
ചക്കിട്ടപാറ ∙ സെന്റ് ആന്റണീസ് പള്ളിയിൽ ബദൽ റോഡിനു വേണ്ടി മനോരമ ജനകീയ ക്യാംപെയ്നിന്റെ ഭാഗമായി ഒപ്പുശേഖരണം നടത്തി.
വികാരി ഫാ.പ്രിയേഷ് തേവടിയിൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ റിജോയി ചന്ദ്രൻകുന്നേൽ, ജോസുകുട്ടി പുരയിടം, സൈമൺ ചോരോലിക്കൽ, ബിനു കാലായിൽ എന്നിവർ നേതൃത്വം നൽകി.
ചെമ്പനോടയിൽ യുഡിഎഫ് ഒപ്പുശേഖരണം
ചെമ്പനോട
∙ യുഡിഎഫ് ചെമ്പനോട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മനോരമ ക്യാംപെയ്നിന്റെ ഭാഗമായി ഒപ്പുശേഖരണം നടത്തി.
യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കെ. എ.
ജോസുകുട്ടി ഉദ്ഘാടനം ചെയ്തു. ജോസ് കാരിവേലി അധ്യക്ഷത വഹിച്ചു.
ആവള ഹമീദ്, രാജീവ് തോമസ്, സാബു മലയാറ്റൂർ, ടോമി വള്ളിക്കാട്ടിൽ, ബിജു വടക്കേമുറി, ഈപ്പൻ മൂഴയിൽ, പ്രദീപ് ഇലവുംകുന്നേൽ, അനിൽ കാവിൽപുരയിടത്തിൽ, സുനിൽ വേനകുഴിയിൽ, ബിജി വെട്ടിക്കൽ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

