കോഴിക്കോട് ∙ വയനാട് പൂമല ചെട്ടിമൂല വിനോദ് ഭവൻ സ്വദേശിയും കോഴിക്കോട് മായനാട് താമസക്കാരനുമായിരുന്ന ഹേമചന്ദ്രനെ (54) കൊലപ്പെടുത്തി ചേരമ്പാടി വനത്തിൽ കുഴിച്ചുമൂടിയ കേസിൽ ഒരു യുവതി ഉൾപ്പെടെ 6 പേർക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.കേസിൽ അറസ്റ്റിലായ ബത്തേരി സ്വദേശികളായ പഴുപ്പത്തൂർ പുല്ലമ്പി വീട്ടിൽ നൗഷാദ് (33), നന്മേനി പാലക്കുനി ജ്യോതിഷ് കുമാർ (35), വള്ളുവാടി കിടങ്ങനാട് അജേഷ് (27), പൂതാടി നെന്മേനി മാടക്കര വേങ്ങശ്ശേരി വൈശാഖ് (35), ബത്തേരി സ്വദേശി മെൽബിൻ മാത്യു (23) എന്നിവർക്കെതിരെയും വിദേശത്തു കഴിയുന്ന കണ്ണൂർ സ്വദേശി ഉളിക്കൽ പ്ലാച്ചിക്കൽ വീട്ടിൽ ലീബ (41) ക്കെതിരെയുമാണ് അന്വേഷണ ഉദ്യോഗസ്ഥൻ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബൈജു കെ.ജോസ് കുന്നമംഗലം കോടതിയിൽ കുറ്റപത്രം നൽകിയത്.
പ്രതികൾക്കെതിരെ ഗൂഢാലോചന, തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തൽ, തെളിവു നശിപ്പിക്കാൻ കുഴിച്ചുമൂടൽ എന്നീ വകുപ്പുകൾ ചേർത്താണു നാനൂറിലേറെ പേജുള്ള കുറ്റപത്രം നൽകിയത്. പിടികിട്ടാനുള്ള യുവതിക്കെതിരെ തിരിച്ചറിയൽ നോട്ടിസ് നൽകിയതായും കുറ്റപത്രത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
അറസ്റ്റിലായ പ്രതികൾ നിലവിൽ റിമാൻഡിലാണെന്നു പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

