വെളിയനാട് ∙ തകർന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ വർഷങ്ങളായി അധികൃതർ തയാറാകാത്തതോടെ പ്രതിഷേധവുമായി നാട്ടുകാർ. പൊതുമരാമത്തു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കിടങ്ങറ–കുന്നങ്കരി റോഡാണു വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ തകർന്നു കിടക്കുന്നത്.
വെളിയനാട് പഞ്ചായത്തിലെ 3 മുതൽ 7 വരെയുള്ള വാർഡുകളിലെ ജനങ്ങളുടെ ഏക യാത്രാമാർഗമാണ് ഈ റോഡ്. ആവശ്യത്തിനു വീതിയില്ലാത്തതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്കു സൈഡ് കൊടുക്കുമ്പോൾ വാഹനങ്ങൾ അപകടത്തിൽ പെടുന്നതു പതിവാണ്. കഴിഞ്ഞ ദിവസം സൈഡ് കൊടുക്കുന്നതിനിടെ കെഎസ്ആർടിസി ബസ് മണ്ണിൽ പുതഞ്ഞു സമീപത്തെ മതിലിൽ ഇടിച്ചാണു നിന്നത്.
ചെറിയ വെള്ളപ്പൊക്കത്തിലും റോഡിൽ വെള്ളം കയറുന്ന സ്ഥിതിയാണ്.
പ്രദേശവാസികളായ ഒട്ടനവധി ആളുകൾ കാൽനടയായും വാഹനങ്ങളിലും സഞ്ചരിക്കുന്ന റോഡിൽ ചങ്ങനാശേരിക്കും കുട്ടനാട്ടിലെ വിവിധ സ്കൂളുകളിലേക്കും പോകുന്ന ഇരുപതിലേറെ സ്കൂൾ ബസുകളും സഞ്ചരിക്കുന്നുണ്ട്. 2018ലെ പ്രളയശേഷം പൂർണമായി തകർന്ന റോഡിൽ നാളിതുവരെയായിട്ടും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ മഴ പെയ്താൽ വെള്ളം കെട്ടി കിടക്കുന്ന സ്ഥിതിയാണ്. ബന്ധപ്പെട്ട
അധികാരികൾ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടു റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.
റോഡിന്റെ കൂടുതൽ ഭാഗവും പാടശേഖരത്തിന്റെ ഒരു ഭാഗത്തു കൂടിയായതിനാൽ അപകട സാധ്യത ഒഴിവാക്കാൻ സംരക്ഷണ ഭിത്തി ആവശ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെള്ളം കയറാത്ത രീതിയിൽ 3 അടിയെങ്കിലും റോഡ് ഉയർത്തി നവീകരിച്ചാൽ മാത്രമേ ശാശ്വത പരിഹാരം കാണാൻ കഴിയൂ. ഉദ്യോഗസ്ഥരുടെ അനാസ്ഥ റോഡിന്റെ ശോചനീയാവസ്ഥ യഥാസമയം അധികാരികളുടെ മുന്നിൽ എത്തിക്കുന്നതിനു തടസ്സമായി.
എംഎൽഎ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടു റോഡ് നവീകരണത്തിനായി ഫണ്ട് അനുവദിക്കണം.
ഔസേപ്പച്ചൻ ചെറുകാട്, പൊതുപ്രവർത്തകൻ
പ്രദേശവാസികൾക്കു പള്ളികൾ, ക്ഷേത്രങ്ങൾ, വില്ലേജ്, പഞ്ചായത്ത് ഓഫിസുകൾ, സപ്ലൈകോ എന്നീ സ്ഥലങ്ങളിലേക്കു പോകാൻ ഏക മാർഗമാണു റോഡ്. തകർന്നു കിടക്കുന്ന റോഡിന്റെ ഇരു വശങ്ങളിലും മരങ്ങളും പുല്ലും വളർന്നു നിൽക്കുന്നത് അപകട
സാധ്യത വർധിപ്പിക്കുന്നു.
ജൂലിയറ്റ് ജോ പുത്തൻപുര, പ്രദേശവാസി
കിടങ്ങറയിലേത് അടക്കം സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ തകർന്നു കിടക്കുന്ന റോഡിലൂടെ കാൽനടയായും സൈക്കിളിലുമാണു സഞ്ചരിക്കുന്നത്. തകർന്ന റോഡിൽ അപകടം പതിയിരിക്കുന്നതിനാൽ രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലെ എത്തിക്കേണ്ട
അവസ്ഥയിലാണ്.
ആൻ മരിയ ആന്റണി, കിടങ്ങറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി
…
FacebookTwitterWhatsAppTelegram

