കളമശേരി ∙ അതിഥിത്തൊഴിലാളി ദമ്പതികളുടെ മകളായ ഒന്നാം ക്ലാസുകാരിയെ (6) പീഡിപ്പിച്ച പരാതിയിൽ പോളിടെക്നിക് വിദ്യാർഥി പിടിയിൽ. സൗത്ത് കളമശേരി തൃത്താക്കര തലക്കോട്ടിൽ വീട്ടിൽ നിരഞ്ജൻ (19) ആണ് അറസ്റ്റിലായത്.
വിദ്യാർഥിനിയുടെ മാതാപിതാക്കളുടെ പരാതിയിൽ കളമശേരി പൊലീസ് കേസെടുത്തു. പ്രതിയെ കാന്തല്ലൂരിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഒരു മാസത്തിനിടെ രണ്ടുതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.
മറയൂർ, കാന്തല്ലൂർ ഭാഗത്ത് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ ലഭിച്ചതിന് തുടർന്നു മറയൂർ പൊലീസിലേക്ക് കളമശേരി പൊലീസ് വിവരം കൈമാറുകയായിരുന്നു. തുടർന്നാണ് മറയൂർ എസ്ഐ മാഹിൻ സലിം, സിപിഒമാരായ സജുസൺ, ഹരികൃഷ്ണൻ, ആൽബിൻ ജോസഫ് എന്നിവർ കാന്തല്ലൂരിലെ ഭ്രമരം വ്യൂ പോയിന്റിൽ നിന്ന് നിരഞ്ജനെ പിടികൂടിയത്.
കളമശേരി പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]