കോഴിക്കോട് ∙ മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറിയും വടകര നഗരസഭ മുൻ കൗൺസിലറുമായ വടകര അടക്കാതെരു കിഴക്കേ താമരന്റവിട പി.
കെ. പുഷ്പവല്ലി (65) വാഹനാപകടത്തിൽ മരിച്ചു.
വടകര അടക്കാതെരുവിൽ നിന്നും പെരുവാട്ടിൻതാഴയിൽ നിന്നുമായി രണ്ടു തവണ നഗരസഭ കൗൺസിലറായിട്ടുണ്ട്. വടകര ഓട്ടോറിക്ഷ സഹകരണ സൊസൈറ്റി ഡയറക്ടർ, പെൻഷനേഴ്സ് അസോസിയേഷൻ വടകര ബ്ലോക്ക് വനിതാ ഫോറം പ്രസിഡന്റ് തുടങ്ങിയ ചുമതല വഹിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ 10.45-നായിരുന്നു അപകടം. മകള്‍ക്കും പേരക്കുട്ടിക്കും ഒപ്പം കണ്ണൂരിലേക്ക് പോകുന്നതിനായി ബസ് സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു.
ഇതിനിടെയാണ് വടകര-പയ്യോളി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് പിന്നിലേക്ക് എടുക്കുന്നതിനിടെ ഇവരെ ഇടിച്ചിട്ടത്. നിലത്തുവീണ പുഷ്പവല്ലിയുടെ ശരീരത്തിലൂടെ ബസിന്റെ ടയര്‍ കയറിയതോടെ ബസ് ഡ്രൈവര്‍ ഇറങ്ങിയോടി.
സ്റ്റാന്‍ഡിലുണ്ടായിരുന്നവര്‍ ബസ് തള്ളി മാറ്റിയാണ് പുഷ്പവല്ലിയെ പുറത്തെടുത്തത്. ഉടൻ തന്നെ വടകരയിലെ സഹകരണ ആശുപത്രിയിലും പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭർത്താവ് പരേതനായ എം.
ഗംഗാധരൻ (റിട്ട. സഹകരണ വകുപ്പ് ).
മക്കൾ: ലവ്ലി (അധ്യാപിക)അൽക്ക. മരുമക്കൾ: ബിജു (വി ഗാർഡ്).
രാഹുൽ (കണ്ണൂർ ). സംസ്കാരം ശനിയാഴ്ച അടക്കാതെരുവിലെ വീട്ടുവളപ്പിൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]