കുമ്പളങ്ങി ∙ പഴങ്ങാട് ജംക്ഷനിൽ ഓട്ടോറിക്ഷ സ്റ്റാൻഡ് ഉണ്ടാക്കുന്ന ഗതാഗതക്കുരുക്ക് മൂലം സമയക്രമം പാലിക്കാൻ സാധിക്കാത്തതിനാൽ സെന്റ് ജോർജ് പള്ളിക്ക് മുന്നിൽ സർവീസ് അവസാനിപ്പിക്കാനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ. എഴുപുന്ന ഭാഗത്തുനിന്നുള്ള വാഹനങ്ങളും കണ്ടക്കടവ് ഭാഗത്തുനിന്നുള്ള വാഹനങ്ങളും എത്തിച്ചേരുന്ന തിരക്കുള്ള ജംക്ഷനാണിത്.
പഴങ്ങാട് ജംക്ഷനിലെ പ്രധാന റോഡരികിൽ പിഡബ്ല്യുഡിയുടെ കാന നിർമാണം ആരംഭിച്ചതോടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകൾ റോഡിലേക്ക് കയറ്റി പാർക്ക് ചെയ്തു തുടങ്ങിയതാണ് പ്രശ്നമായത്.
ഇതോടെ, മേഖലയിൽ ഗതാഗതക്കുരുക്ക് വർധിച്ചു. ഇതുമൂലം പല സ്വകാര്യ ബസുകൾക്കും സമയക്രമം പാലിക്കാൻ കഴിയുന്നില്ല.
കുമ്പളങ്ങി ഫെറി വരെ സർവീസ് നടത്തിയിരുന്ന ബസുകൾ ഇപ്പോൾ പഴങ്ങാട് പള്ളിക്ക് മുന്നിൽ സർവീസ് അവസാനിപ്പിച്ചു മടങ്ങിപ്പോകാൻ തീരുമാനിച്ചിരിക്കുകയാണ്. ഓട്ടോ സ്റ്റാൻഡ് കണ്ടക്കടവ് റോഡിലേക്ക് താൽക്കാലികമായി മാറ്റിയാൽ പ്രശ്നത്തിന് പരിഹാരമാകും. പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ അടുത്ത ദിവസം മുതൽ പഴങ്ങാട് പള്ളിക്ക് മുന്നിൽ സർവീസ് അവസാനിപ്പിക്കുമെന്ന് പിബിഒഎ കൊച്ചി മേഖല സെക്രട്ടറി രാമപ്പടിയാർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

