വാൽപാറ ∙ വിനോദ സഞ്ചാരികളുടെ താമസത്തിന് അമിതവാടക ഈടാക്കുന്നതു ശരിയല്ലെന്നു പൊലീസ്. നഗരത്തിലും റൊട്ടിക്കട, അയ്യർപാടി, ഷോളയാർ ഡാം എന്നിവിടങ്ങളിലും വിനോദ സഞ്ചാരികൾക്കായി കെട്ടിപ്പൊക്കിയ കോട്ടേജുകളിലും ഹോംസ്റ്റേകളിലും വ്യത്യസ്തമായ രീതിയിലാണു ദിവസ വാടക ഈടാക്കി വരുന്നത്.
ചില കോട്ടേജുകൾ അമിത വാടകയാണ് ഈടാക്കുന്നത്. ഇതു നിർത്തലാക്കണമെന്നും ഓരോ ദിവസവും ഓരോ വാടക എന്ന രീതി മാറ്റി നിശ്ചിത വാടക സ്ഥിരപ്പെടുത്തണമെന്നും വാൽപാറ പൊലീസ് ഇൻസ്പെക്ടർ രാമചന്ദ്രൻ വിളിച്ചു കൂട്ടിയ യോഗത്തിൽ തീരുമാനിച്ചു.
താമസിക്കാനെത്തുന്നവരുടെ പൂർണ വിലാസം, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് നിർബന്ധമായി വാങ്ങണമെന്നും അവയുടെ പകർപ്പ് ദിവസേന രാവിലെ പൊലീസ് സ്റ്റേഷനിൽ നൽകണമെന്നും എല്ലാ കോട്ടേജുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും നിയമപരമായ അനുമതിയോടെ മാത്രമേ കോട്ടേജുകൾ പ്രവർത്തിക്കാവൂ എന്നും യോഗത്തിൽ അദ്ദേഹം നിർദേശിച്ചു.
കോട്ടേജ് ഉടമകളായ എം.ജെ.പി.ഷാജു, വാസു പ്രദീപ്, സവുന്തിര പാണ്ടിയൻ തുടങ്ങിയവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

