മലപ്പുറം: പരപ്പനങ്ങാടിയിൽ ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചെട്ടിപ്പടി സ്വദേശിയും ആലുങ്ങല്‍ ബീച്ച് ട്രാന്‍സ് ഫോര്‍മറിന് സമീപം താമസിക്കുന്ന കുഞ്ഞിപ്പീടിയേക്കല്‍ അശ്റഫിന്റെ മകനുമായ സഹീര്‍ (29) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ചെട്ടിപ്പടിയില്‍ നിന്ന് ‘മര്‍കബുല്‍ ബുശറ’ എന്ന ഫൈബര്‍ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയതായിരുന്നു. വല വലിക്കുന്നതിനിടെ സഹീറിന്റെ കാലില്‍ കയർ കുരുങ്ങുകയും നിയന്ത്രണം വിട്ട് കടലിലേക്ക് വീഴുകയുമായിരുന്നു.
ഉടൻതന്നെ ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഏറെക്കാലമായി മത്സ്യബന്ധനമാണ് സഹീറിന്റെ ഉപജീവനമാര്‍ഗം. മാതാവ്: കുഞ്ഞീബി.
സഹോദരങ്ങള്‍: സൈനുല്‍ ആബിദ്, യാസീന്‍. സഹീറിന് രണ്ട് മക്കളുണ്ട്.
കടലിൽ കുടുങ്ങിയ നാല് പേരെ എട്ട് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി അതേസമയം, മറ്റൊരു സംഭവത്തിൽ ആഴക്കടലിൽ ഒറ്റപ്പെട്ടുപോയ നാല് മത്സ്യത്തൊഴിലാളികളെ എട്ട് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. ആന്ത്രോത്ത് ദ്വീപ് നിവാസികളായ ഇ.
റഹ്മത്തുല്ല, എ. ഷംസുദ്ദീന്, കെ.എം.
അലിഖാന്, പി. അനീഷ് റഹ്മാന് എന്നിവരാണ് രക്ഷപ്പെട്ടത്.
എട്ട് ദിവസം മുൻപാണ് ഇവർ ആന്ത്രോത്ത് ദ്വീപിൽ നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. ഇവർ സഞ്ചരിച്ച ബോട്ടിന്റെ എഞ്ചിന് തകരാറിലായതോടെയാണ് ആഴക്കടലില്‍ ഒറ്റപ്പെട്ടുപോയത്. ഫോണുകൾ പ്രവർത്തനരഹിതമായതിനാൽ പുറംലോകവുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല.
ദിവസങ്ങളോളം കടലിൽ ഒഴുകി നടന്ന ഇവരെ, തിങ്കളാഴ്ച രാവിലെ താനൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഒസാന് കടപ്പുറം സ്വദേശി ആലിങ്ങല്‍ സുബൈറിന്റെ ഉടമസ്ഥതയിലുള്ള ‘സ്വാബിഹ്’ ബോട്ടിലെ തൊഴിലാളികളാണ് കണ്ടെത്തിയത്. ഇതോടെയാണ് രക്ഷാപ്രവർത്തനത്തിന് വഴിയൊരുങ്ങിയത്.
കൂടുതൽ വാർത്തകൾക്ക് newskerala.net സന്ദർശിക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

