മുക്കം ∙ ‘‘എംപിയെന്ന നിലയിൽ ഏറെ പ്രതീക്ഷയുണ്ട്. കോൺഗ്രസ് ഇനിയും നന്നാവാനുണ്ട്.’ സ്വതസിദ്ധമായ ചിരിയോടെ എം.
എൻ. കാരശ്ശേരി പറഞ്ഞപ്പോൾ നിറഞ്ഞ ചിരിയോടെ പ്രിയങ്ക ഗാന്ധി തലയാട്ടി.
മുക്കത്ത് കാരശ്ശേരിയിലെ ‘അമ്പാടി’ വീട്ടിൽ എം. എൻ.
കാരശ്ശേരിയെ കാണാനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി. കഴിഞ്ഞ തവണ പ്രിയങ്ക മുക്കത്തു വന്നപ്പോഴും എം.
എൻ. കാരശ്ശേരിയെ സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, അദ്ദേഹം ലണ്ടനിലായതിനാൽ അന്നു കൂടിക്കാഴ്ച നടന്നില്ല. പ്രിയങ്ക ഗാന്ധിയെ എം. എൻ.
കാരശ്ശേരിയും ഭാര്യ വി. പി.
കദീജയും ഷാൾ അണിയിച്ച് സ്വീകരിച്ചു.
ചായ നൽകി സൽക്കരിച്ചു. കാരശ്ശേരി കോൺഗ്രസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നിശിതമായ നിർദേശങ്ങൾ ഉന്നയിച്ചപ്പോൾ പ്രിയങ്ക എല്ലാം എഴുതിയെടുത്തു.
എൻ. പി.
നിഷ, ബന്ധുക്കളായ ഡോ. സാഗർ സലാം, സാമിർ സലാം, നടുക്കണ്ടി അബൂബക്കർ തുടങ്ങിയവരും പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ വീട്ടിലുണ്ടായിരുന്നു.
ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

