കൊൽക്കത്ത ∙
ബന്ധപ്പെട്ട് നടിമാരായ മിമി ചക്രബർത്തിക്കും ഉർവശി റൗട്ടേലക്കും ഇ.ഡിയുടെ നോട്ടിസ്. തൃണമൂൽ കോൺഗ്രസിന്റെ മുൻ എംപി കൂടിയാണ് മിമി ചക്രബർത്തി. തിങ്കളാഴ്ച ഇ.ഡിയുടെ ഡൽഹി ഓഫിസിൽ ഹാജരാകണമെന്നാണ് മിമിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ചൊവാഴ്ചയാണ് ഉർവശി റൗട്ടേലയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാനെയും സുരേഷ് റെയ്നയെയും ചോദ്യം ചെയ്തതിനു ദിവസങ്ങൾക്ക് ശേഷമാണ് നടിമാർക്ക് നോട്ടിസ് അയച്ചത്. കേസുമായി ബന്ധപ്പെട്ട് ബംഗാളി നടൻ അങ്കുഷ് ഹസ്രയ്ക്കും കഴിഞ്ഞ മാസം ഇ.ഡി സമൻസ് അയച്ചിരുന്നു.
ഓൺലൈൻ വാതുവയ്പ്പ് ആപ്പുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻമാരായ വിജയ് ദേവരകൊണ്ട, റാണ ദഗുബതി എന്നിവർക്കും ഇ.ഡി സമൻസ് അയച്ചിരുന്നു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം മിമി ചക്രബർത്തി, ഉർവശി റൗട്ടേല എന്നിവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്നുള്ളതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]