പ്രമുഖ തെന്നിന്ത്യൻ താരം വിജയ് സേതുപതി നായകനായെത്തുന്ന പുതിയ ചിത്രം ‘ബത്ത’യിലെ (Baththa) ആദ്യ ഗാനം റിലീസ് ചെയ്തു. ‘മകളേ..’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സായ് അഭ്യങ്കർ ആണ്.
സായ് അഭ്യങ്കറും ഹിരണിയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് കാർത്തികേ നേതയാണ്.
അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്നതാണ് ഈ പുതിയ ഗാനമെന്നാണ് സൂചന നൽകുന്നത്. ബാലാജി തരണീധരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് പ്രശസ്ത സംവിധായകൻ ആറ്റ്ലി ആണ്.
പ്രിയ ആറ്റ്ലി, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ‘നടുവുല കൊഞ്ചം പക്കാത്തെ കാണോം’, ‘സീതാകാന്തി’ എന്നീ വിജയചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും വീണ്ടും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണിത്.
മലയാളി താരം ലിജോമോൾ ജോസ് ആണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. ചിത്രം 2026 ഒക്ടോബർ 1-ക് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
മുൻപ് വിന്റേജ് ലുക്കിൽ വിജയ് സേതുപതി ബീഡി വലിക്കുന്ന രീതിയിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനിടയിൽ, വിജയ് സേതുപതിയും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മണിരത്നം ചിത്രത്തിന്റെ പേര് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
‘ഇഞ്ചി വെള്ളം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ ചിത്രം 2027 ജനുവരിയിൽ തിയേറ്ററുകളിലെത്തും.
മണിരത്നത്തിന്റെ 2018 ലെ ചിത്രമായ ‘ചെക്ക ചിവന്ത വാനത്തിൽ’ വിജയ് സേതുപതി ഇതിനുമുമ്പ് അഭിനയിച്ചിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
കഴിഞ്ഞ ദിവസം ആരംഭിച്ച ബിഗ് ബോസ് തമിഴിന്റെ അവതാരകന്റെ ചുമതലകൾക്കൊപ്പം നിരവധി സിനിമാ തിരക്കുകളിലുമാണ് വിജയ് സേതുപതി ഇപ്പോൾ ഉള്ളത്. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ‘സ്ലം ഡോഗ്’, ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന ‘പോക്കറ്റ് നോവൽ’, ബാലാജി തരണീധരൻ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രം, രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന ‘ഫർസി 2’ തുടങ്ങിയവയാണ് വിജയ് സേതുപതിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റ് പ്രധാന പ്രോജക്റ്റുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

