പെരുമ്പിലാവ് ∙ യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ദുരിതത്തിലാക്കി അക്കിക്കാവിലെ റോഡ് പണി നീളുന്നു. റീബിൽഡ് കേരള പദ്ധതി പ്രകാരം നടത്തുന്ന സംസ്ഥാനപാത നവീകരണമാണ് അനന്തമായി നീളുന്നത്.
മഴ വിട്ടുനിന്നാൽ ഉടൻ പൂർത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ മഴ മാറി ദിവസങ്ങൾ കഴിഞ്ഞിട്ടും പണികൾ തീർന്നിട്ടില്ല.
ജലഅതോറിറ്റിയുടെ പൈപ്പുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട പണികൾ പൂർത്തിയാക്കാത്തതാണു റോഡ് നിർമാണം നീളുന്നതിനു കാരണം.
പുതിയ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജലവിതരണം പഴയ പൈപ്പുകൾ വഴിയാണ് ഇപ്പോഴും നടത്തുന്നത്.
ടാറിങ് പൂർത്തിയാക്കിയ റോഡ് പഴയ പൈപ്പുകൾ പൊട്ടി പലതവണ പൊളിഞ്ഞു. പുതിയ പൈപ്പിലേക്കു ജലവിതരണം മാറ്റിയാൽ മാത്രമേ അവസാനഘട്ട
ടാറിങ് നടത്താൻ സാധിക്കൂ. തൃത്താല കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പുകളും വാൽവുകളും കൂടിച്ചേരുന്ന 2 ചേംബറുകളുടെ ജോലികൾ ബാക്കിയാണ്.
ഇവ കൂടി പൂർത്തിയായ ശേഷമാണു പുതിയ പൈപ്പുകളിലേക്കു ജലവിതരണം മാറ്റി സ്ഥാപിക്കുക. അക്കിക്കാവിലും കമ്പിപ്പാലത്തുമാണ് ചേംബറുകളുടെ പണികൾ നടത്തുന്നത്.
ഹൈവേയിലെ ജലവിതരണ പൈപ്പുകളുടെ പ്രധാന ജോലികൾ റോഡ് നിർമാണത്തിന്റെ ചുമതലക്കാരായ കെഎസ്ടിപി തന്നെയാണ് നടത്തുന്നത്.
ഗ്രാമീണ മേഖലകളിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പുകളുടെ പണികൾ ജല അതോറിറ്റിയും. രണ്ടു വകുപ്പുകളും തമ്മിൽ ഏകോപനമില്ലാത്തതാണു പണികളുടെ പുരോഗതിയെ ബാധിക്കുന്നത് എന്നാണ് ആരോപണം. ജലഅതോറിറ്റിയുടെ ബാക്കിയുള്ള പണികൾക്ക് അനുമതി ലഭിച്ചത് ഇന്നലെയാണ്.
റോഡിന്റെ ഒരു വശത്ത് പൈപ്പിന്റെ പണികൾ നടക്കുന്നതിനാൽ അക്കിക്കാവ് സെന്ററിൽ ഗതാഗതക്കുരുക്കും പൊടിശല്യവും രൂക്ഷമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

