പുട്ടിനെ ഒതുക്കാൻ ‘കെണിവച്ചത്’ ഇന്ത്യയ്ക്ക്; ട്രംപിന്റെ ഡിമാൻഡ് കൈയോടെ തള്ളി യൂറോപ്പ്, വരുന്നത് ‘തകർപ്പൻ’ ഡീൽ
റഷ്യൻ എണ്ണ ഇറക്കുമതി തുടരുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ 100% തീരുവ ചുമത്തണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം പരിഗണിക്കാതെ യൂറോപ്യൻ യൂണിയൻ (ഇയു). ഇന്ത്യയും ചൈനയും ഇയുവിന്റെ വ്യാപാര പങ്കാളികളാണെന്നും അതു തുടരുമെന്നും യൂറോപ്യൻ യൂണിയൻ വക്താവ് ഒലോഫ് ഗിൽ പ്രതികരിച്ചു.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാർ സാധ്യമാക്കാനുള്ള ചർച്ചകൾ തുടരുമ്പോഴാണ് ട്രംപിന്റെ ആവശ്യം.
ഇന്ത്യയ്ക്കുമേൽ 50% തീരുവ പ്രഖ്യാപിച്ച തന്റെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കിയെന്ന് ഇതിനിടെ ഒരു യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് സമ്മതിച്ചു. വാർത്തയുടെ വിശദാംശങ്ങൾ
വായിക്കാം.
മലയാളികളിൽ ഏറ്റവും സമ്പന്നനായി ജോയ് ആലുക്കാസ്; തൊട്ടുപിന്നിൽ എം.എ.
യൂസഫലി, ഫോബ്സ് ‘മലയാളി’ പട്ടിക ഇങ്ങനെ
മലയാളികളിൽ ഏറ്റവും സമ്പന്നൻ എന്ന പട്ടം സ്വന്തമാക്കി ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്. ഫോബ്സിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം 6.7 ബില്യൻ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയുമായാണ് അദ്ദേഹത്തിന്റെ നേട്ടം.
പട്ടികയിൽ 563-ാം സ്ഥാനത്താണ് ജോയ് ആലുക്കാസ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.
യൂസഫലിയാണ് 5.4 ബില്യനുമായി (47,500 കോടി രൂപ) രണ്ടാംസ്ഥാനത്ത്; റാങ്ക് 743. പട്ടികയിലെ മറ്റ് മലയാളികളെക്കുറിച്ചും വിശദാംശങ്ങളും
വായിക്കാം.
എസ്ബിടിയെ പോലെ കേരളത്തിന് നഷ്ടമാകുമോ ഒരു ബാങ്ക് കൂടി? മുന്നിൽ ലയനം?
കേരളത്തിന്റെ ‘സ്വന്തം’ പൊതുമേഖലാ ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിനെ (എസ്ബിടി) നഷ്ടമായതുപോലെ, ലയനത്തിലൂടെ കേരളത്തിന് വീണ്ടുമൊരു ബാങ്കിനെക്കൂടി നഷ്ടപ്പെടുമോ? തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്കാണ് (പഴയ പേര് കാത്തലിക് സിറിയൻ ബാങ്ക്) ലയനത്തിന്റെ നിഴലിൽ നിൽക്കുന്നത്.
വാർത്തയുടെ വിശദാംശങ്ങൾ
വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

