ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രം മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 10 മുതൽ 2 വരെ വളാങ്കുളം, ഇരിങ്ങാടൻപള്ളി, ഐഎംജി താഴം, പാലക്കോട്ട് വയൽ എന്നീ പരിസരങ്ങളിൽ ഭാഗികമായി.
∙ 8– 5: കാൽവരി ട്രാൻസ്ഫോമറിന്റെ പരിധിയിലുള്ള സ്ഥലങ്ങൾ.
∙ 7 – 11: എരത്ത്മുക്ക്, മിൽമുക്ക്, പള്ളിത്താഴം, ഇടനിലാവ് എന്നീ ട്രാൻസ്ഫോമറുകൾ. ∙11– 2.30: കാവിൽക്കോട്ട, രാംപൊയിൽ, പറമ്പത്ത് പുറായിൽ, വായോളി, ഓങ്കോറമല , പഞ്ചവടി പാലം എന്നീ ട്രാൻസ്ഫോമറുകൾ.
∙ 8.30 – 6: ആലിൻതറ, തടത്തുമ്മൽ ക്രഷർ, വെണ്ണക്കോട് എന്നീ ട്രാൻസ്ഫോമറുകൾ.
കേരള ബാങ്ക് കുറ്റ്യാടി ശാഖ പുതിയ കെട്ടിടത്തിൽ
കുറ്റ്യാടി∙ കേരള ബാങ്ക് കുറ്റ്യാടി ശാഖയുടെ പ്രവർത്തനം 15 മുതൽ വയനാട് റോഡിലുള്ള പുതിയ കെട്ടിടത്തിലേക്ക് മാറും. ശാഖയുടെ പ്രവർത്തനം നാളെ രാവിലെ 9.30ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
വടകര∙ മണിയൂർ ഗവ.ഐടിഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
കൂടിക്കാഴ്ച 15ന് 11ന്. 9495294114.
ഗതാഗത നിയന്ത്രണം
കോഴിക്കോട് ∙ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചു നഗരത്തിൽ ഘോഷയാത്ര നടക്കുന്നതിനാൽ ഇന്ന് ഉച്ചകഴിഞ്ഞു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
വിമാനത്താവളങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ നേരത്തെ പുറപ്പെടണമെന്നും പൊലീസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

