കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കുന്നതിനിടെ ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തി. മുത്താമ്പി എംസിഎഫിൽ (MCF) ശേഖരിച്ചുവച്ച പ്ലാസ്റ്റിക് പാഴ്വസ്തുക്കൾക്കിടയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ഈ അപൂർവ്വ സംഭവം നടന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന ഹരിതകർമ സേനാംഗങ്ങൾക്കിടയിലേക്കാണ് ചാക്കിൽ കെട്ടിവച്ച നിലയിലുണ്ടായിരുന്ന പെരുമ്പാമ്പ് പുറത്തേക്ക് ചാടിയത്.
അറിഞ്ഞുകൊണ്ട് ആരോ മനഃപൂർവം പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ അടച്ചുറപ്പിച്ചു കെട്ടിവച്ചതാവണം എന്ന് ഹരിതകർമ സേനാംഗങ്ങൾ വ്യക്തമാക്കി. “തലനാരിഴയ്ക്കാണ് പാമ്പിന്റെ കടിയേൽക്കാതിരുന്നത്” എന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
വൻ ദുരന്തമാണ് ഇവർ ഭാഗ്യം കൊണ്ടു മാത്രം ഒഴിവായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

