അരീത്തോട് ∙ കെ.ടി.കൃഷ്ണൻകുട്ടി മെമ്മോറിയൽ ട്രോഫിക്കു വേണ്ടി നടന്ന പ്രഥമ അരീത്തോട് ജലോത്സവത്തിൽ വെപ്പ് എ വിഭാഗത്തിൽ എ.ജെ. കോശി ആര്യാപിരാടത്ത് ക്യാപ്റ്റനായ നെപ്പോളിയൻ ജേതാവായി.
സാബു ചിറയിൽ ക്യാപ്റ്റനായ ആശ പുളിക്കിക്കളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വെപ്പ് ബി വിഭാഗത്തിൽ വട്ടയ്ക്കാട്ട് പുത്തൻ പറമ്പിൽ പോൾ കുര്യൻ ക്യാപ്റ്റനായ പുന്നത്ര പുരയ്ക്കൽ ഒന്നാം സ്ഥാനം നേടി. പി.ജി കരിപ്പുഴ രണ്ടാം സ്ഥാനവും നേടി.
ഓടി വള്ളം വിഭാഗത്തിൽ കുറുപ്പ് പറമ്പൻ ഒന്നാം സ്ഥാനവും അച്ചാനാരിൽ രാധാകൃഷ്ണൻ ക്യാപ്റ്റനായ ജലറാണി രണ്ടാം സ്ഥാനവും നേടി.
വിജയികൾക്ക് ആർ.സനൽകുമാർ ട്രോഫി സമ്മാനിച്ചു. ജലോത്സവം പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് സി.കെ.
അനു ഉദ്ഘാടനം ചെയ്തു.പി.എം. ഏബ്രഹാം, വി.ടി.ബിനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക് രാജു, അന്നമ്മ ജോർജ്, റോബി തോമസ്, പി.സി.പുരുഷൻ, ബിജു തുടങ്ങിപ്പറമ്പിൽ, ഗായത്രി ബി.നായർ, എം.ബി.
അനീഷ് മത്തായി വർഗീസ്, ഏബ്രഹാം ജോസഫ്, കെ. തമ്പി, കെ.സി ഓമനക്കുട്ടൻ, രഞ്ജിത്ത് രാജൻ, അജിൽ, കെ.കെ.ഓമനക്കുട്ടൻ, ഷാജി, ടി.എം.ജോൺ, വിപിൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]