കാഞ്ഞിരമറ്റം ∙ ആരക്കുന്നം-കാഞ്ഞിരമറ്റം റോഡിൽ ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. മാസങ്ങൾക്കു മുൻപ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്ത റോഡിലാണു പൈപ്പ് പൊട്ടിയത്.
പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ മർദത്തിൽ റോഡ് പൊളിഞ്ഞു തുടങ്ങി. 5 ദിവസം മുൻപാണു പൈപ്പ് പൊട്ടിയതു നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്.
എന്നാൽ ഇതുവരെ ജല അതോറിറ്റി അധികൃതർ പ്രശ്നം പരിഹരിച്ചിട്ടില്ല. ആയിരക്കണക്കിനു ലീറ്റർ വെള്ളമാണു റോഡിലൂടെ ഒഴുകി പാഴാകുന്നത്.
വെള്ളത്തോടൊപ്പം റോഡിനടിയിലെ മണ്ണും ഒഴുകി പോകുന്നുണ്ട്. ഇതു റോഡിന്റെ തകർച്ചയ്ക്കും കാരണമാകുന്നുണ്ടെന്നു നാട്ടുകാർ പറഞ്ഞു.
അടിയന്തരമായി തകർന്ന പൈപ്പ് മാറ്റി റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]