ഫാർമസിസ്റ്റ് ഒഴിവ്:
പാലക്കാട് ∙ കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 9നു വൈകിട്ട് 5നു മുൻപായി അപേക്ഷിക്കണം. പ്രായപരിധി: 35.
കൂടിക്കാഴ്ച 11നു രാവിലെ 11ന്. ഫോൺ: 0492 2274350.
ഓപ്പറേറ്റർ, സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്
തിരുമിറ്റക്കോട് ∙ ഗ്രാമപഞ്ചായത്തിനു കീഴിൽ ആരംഭിക്കുന്ന വാതക പൊതുശ്മശാനത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഓപ്പറേറ്ററെയും സുരക്ഷാ ജീവനക്കാരനെയും നിയമിക്കുന്നു.
പ്രായപരിധി 45. കൂടിക്കാഴ്ച 11ന് രാവിലെ 10.30ന് ഗ്രാമപ്പഞ്ചായത്ത് ഓഫിസിൽ.
ലാബ് അസിസ്റ്റന്റ്
പട്ടിത്തറ ∙ പട്ടിത്തറ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ലാബ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്.
നിശ്ചിത അപേക്ഷാ ഫോമിൽ 12ന് അഞ്ച് മണിക്ക് മുൻപ് അപേക്ഷകൾ ഓഫിസിൽ ലഭിക്കണം. തദ്ദേശ വാസികൾക്ക് മുൻഗണന.
സൗജന്യ കോഴ്സ്
ഒറ്റപ്പാലം∙ അസാപ് കേരളയുടെ ലക്കിടി കമ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് എസ്സി വിഭാഗക്കാർക്ക് അപേക്ഷിക്കാം. മെഷീൻ ഓപ്പറേറ്റർ ഇൻജക്ഷൻ മോൾഡിങ് പരിശീലനത്തിനാണു 18നും 35നും മധ്യേ പ്രായക്കാർക്കു നൽകുന്ന 6മാസത്തെ കോഴ്സ്.
എസ്എസ്എൽസി-പ്ലസ്ടു-ഐടിഐ-ഡിപ്ലോമ യോഗ്യതയുള്ളവർക്കു സൗജന്യ ഭക്ഷണവും ഹോസ്റ്റൽ സൗകര്യവും നൽകും. വിവരങ്ങൾക്ക്: 9495999667, 98959 67998.
അധ്യാപക ഒഴിവ്
ലക്കിടി ∙ നെല്ലിക്കുറുശ്ശി ഗവ.
ഹൈസ്കൂളിൽ എൽപിഎസ്ടി, അറബിക് അധ്യാപക ഒഴിവ്. 9ന് ഉച്ചകഴിഞ്ഞ് 2ന് കൂടിക്കാഴ്ച നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

