മണ്ണരങ്ങ് ഗ്രാമച്ചന്ത ഇന്നു മുതൽ
തിരുവനന്തപുരം∙ മണ്ണരങ്ങ് ഗ്രാമച്ചന്തയും സംഗീത സാന്ത്വന പരിപാടിയും കാർഷിക പഠന ക്ലാസും ഇന്നു മുതൽ 2 വരെ ഭാരത് ഭവനിൽ നടക്കും. ഓണത്തോടനുബന്ധിച്ച് 5 ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ഗ്രാമച്ചന്ത രാവിലെ 10 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കും.
വിമാനത്താവളം ഒരുങ്ങി
തിരുവനന്തപുരം∙രാജ്യാന്തര വിമാനത്താവളത്തിൽ ഓണാഘോഷ പരിപാടികൾ തുടങ്ങി.
2 ടെർമിനലുകളിലും പൂക്കളം ഉൾപ്പെടെയുള്ള അലങ്കാരങ്ങൾ, ഫോട്ടോ ബൂത്തുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരെ വിമാനത്താവളത്തിൽ മാവേലി നേരിട്ടു സ്വീകരിക്കും. ഇന്നു മുതൽ രാജ്യാന്തര ടെർമിനലിന് പുറത്ത് ഒരുക്കിയ പ്രത്യേക വേദിയിൽ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാരൂപങ്ങൾ കാണാനും പരമ്പരാഗത കളികൾ പഠിക്കാനും കളിക്കാനും സമ്മാനം നേടാനും ടെർമിനലിനുള്ളിൽ യാത്രക്കാർക്ക് അവസരമുണ്ട്.
. ജീവനക്കാർക്കായി പൂക്കളം, വടംവലി മത്സരങ്ങളും നടക്കും.
മാവേലി യാത്രയ്ക്ക് തുടക്കം
തിരുവനന്തപുരം ∙ ഓണം വാരാഘോഷങ്ങൾക്കു മുന്നോടിയായി മാലിന്യരഹിത-ഹരിത ഓണം എന്ന സന്ദേശവുമായി മാവേലി യാത്ര ആരംഭിച്ചു.
ശുചിത്വ മിഷന്റെയും ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെയും നേതൃത്വത്തിൽ 7 ദിവസത്തെ യാത്ര മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.
ടിസിസിഐ
തിരുവനന്തപുരം∙ ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ടിസിസിഐ) ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ആന്റണി രാജു എംഎൽഎ, കെ.മുരളീധരൻ, എം.വിജയകുമാർ, വി.മുരളീധരൻ, കർദിനാൾ മാർ ക്ലീമീസ് കാതോലിക്കാ ബാവാ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, വി.പി.സുഹൈബ് മൗലവി, പി.എച്ച്.
അബ്ദുൽ ഗഫാർ മൗലവി, ടിസിസിഐ പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ, സെക്രട്ടറി ഏബ്രഹാം തോമസ് തുടങ്ങിയവർ പങ്കെടുത്തു.
സെക്രട്ടേറിയറ്റ്
തിരുവനന്തപുരം∙ കേരള സെക്രട്ടേറിയറ്റ് അസോസിയേഷനും സരസ്സ്, സമഷ്ടി, സെക്രട്ടേറിയറ്റ് വനിതാ വേദി എന്നിവയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ഇർഷാദ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം രാജി മേനോൻ, ലത സുധീരൻ, കെ.പി.പുരുഷോത്തമൻ, കെ.എം.അനിൽകുമാർ, എസ്.ജ്യോതികൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു. വയോധികർക്ക് ഓണക്കോടി സമ്മാനിച്ചു. അസോസിയേഷൻ മുഖപത്രമായ സമഷ്ടിയുടെ ഓണപ്പതിപ്പും വി.എം.സുധീരൻ പ്രകാശനം ചെയ്തു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]