
പാലക്കാട് ∙ തണ്ണിശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന വാനിനു തീപിടിച്ചു. വാനിലുണ്ടായിരുന്ന കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു.
തത്തമംഗലം സ്വദേശി കെ.രാജേഷും ഭാര്യയും നാലുവയസ്സുള്ള കുഞ്ഞുമാണ് വാനിലുണ്ടായിരുന്നത്. ബോണറ്റിൽ നിന്നു പുക വരുന്നതുകണ്ടു വാനിൽ നിന്നു പുറത്തിറങ്ങിയത് രക്ഷയായി.
ഇന്നലെ രാവിലെ പത്തരയോടെ തണ്ണിശ്ശേരി പെട്രോൾ പമ്പിനു സമീപത്താണു സംഭവം.
ഓണത്തിനുള്ള വസ്ത്രങ്ങൾ വാങ്ങാൻ പാലക്കാട് നഗരത്തിലേക്കു പോകുകയായിരുന്നു കുടുംബം. ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ചു യാത്രക്കാരുടെ സഹായത്തോടെ തീയണച്ചു.
എൻജിനകത്തെ ഷോർട്ട് സർക്യൂട്ട് തീപിടിത്തത്തിനു കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.പാലക്കാട് ∙
തണ്ണിശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന വാനിനു തീപിടിച്ചു. വാനിലുണ്ടായിരുന്ന കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു.
തത്തമംഗലം സ്വദേശി കെ.രാജേഷും ഭാര്യയും നാലുവയസ്സുള്ള കുഞ്ഞുമാണ് വാനിലുണ്ടായിരുന്നത്. ബോണറ്റിൽ നിന്നു പുക വരുന്നതുകണ്ടു വാനിൽ നിന്നു പുറത്തിറങ്ങിയത് രക്ഷയായി.
ഇന്നലെ രാവിലെ പത്തരയോടെ തണ്ണിശ്ശേരി പെട്രോൾ പമ്പിനു സമീപത്താണു സംഭവം. ഓണത്തിനുള്ള വസ്ത്രങ്ങൾ വാങ്ങാൻ പാലക്കാട് നഗരത്തിലേക്കു പോകുകയായിരുന്നു കുടുംബം.
ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ചു യാത്രക്കാരുടെ സഹായത്തോടെ തീയണച്ചു. എൻജിനകത്തെ ഷോർട്ട് സർക്യൂട്ട് തീപിടിത്തത്തിനു കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]