വടക്കടത്ത്കാവ്∙ ജില്ലാ ശിശു വികസന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഓട്ടിസം ട്രെയ്നിങ് സെന്ററിന്റെ ചുറ്റുമതിൽ നിർമാണം നീളുന്നു. റോഡരികിലാണു ചുറ്റുമതിലില്ലാത്ത കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
എപ്പോഴും വാഹനങ്ങൾ പോകുന്നതിനാൽ കുട്ടികളുടെ സുരക്ഷയും ഭീഷണിയിലാണ്. കെട്ടിടത്തിന്റെ വരാന്തയിൽ തെരുവുനായ ശല്യവും രൂക്ഷമാണ്.
ബിആർസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങൾ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണു നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാരായ 63 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.ചുറ്റുമതിൽ നിർമാണത്തിനു 2 വർഷം മുൻപു കരാർ നൽകിയെങ്കിലും ഏറ്റെടുക്കാൻ ആരും തയാറായില്ല. ഇതിനെ തുടർന്നാണു നിർമാണം വൈകിയത്.
ജില്ലാ പഞ്ചായത്തിന്റെ സാന്ത്വനം പദ്ധതിയുടെ ഭാഗമായാണ് ഓട്ടിസം സെന്റർ പ്രവർത്തനം ആരംഭിച്ചത്. ഇതിനായി ഗവ.
വൊക്കേഷനൽ സ്കൂളിന്റെ കെട്ടിടം വിട്ടുനൽകി.
എന്നാൽ കെട്ടിടത്തിനു ചുറ്റുമതിൽ നിർമിച്ച് സുരക്ഷ ഒരുക്കാൻ നടപടി വൈകി.ചുറ്റുമതിൽ നിർമിക്കുന്നതിനുള്ള കരാർ നടപടികൾ പൂർത്തിയാക്കിയെന്നും ഓണം കഴിഞ്ഞ് നിർമാണം ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്തംഗം സി.കൃഷ്ണ കുമാർ പറഞ്ഞു.അപകട ഭീഷണിയായി കെട്ടിടത്തിനു മുന്നിൽ വൻമരവും നിൽപുണ്ട്.
കാലപ്പഴക്കമുള്ള മരം മുറിക്കണമെന്ന ആവശ്യവും ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

