
അരീക്കൽ ∙ പാതയോരത്ത് ഇടിതാങ്ങിയില്ല. അപകട
സാധ്യത ഇരട്ടിക്കുന്നു, ആശങ്കയോടെ സമീപവാസികൾ. ഇരുമ്പുകുഴി– അരീക്കൽ റോഡിൽ തോടിന്റെ ഓരത്താണ് ഇടിതാങ്ങി സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നത്.
ഇവിടെ പാതയോരത്തിനു ശേഷം 10 മുതൽ 70 അടി താഴ്ചയിലൂടെയാണു തോട് ഒഴുകുന്നത്. പാതയോരങ്ങൾ കാടുമൂടിയതിനാൽ വാഹനയാത്രികർ അപകട
സാധ്യത കാണാനും കഴിയില്ല.
പൂവനക്കടവ് – ചെറുകോൽപുഴ, കുമ്പളന്താനം – എഴുമറ്റൂർ എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസാണിത്.ഭാരവാഹനങ്ങൾ പ്രധാനപാത ഒഴിവാക്കി സഞ്ചരിക്കുന്നതും ഇതിലെതന്നെ. രാത്രി യാത്രകളിൽ എതിർവശത്തുനിന്നും എത്തുന്നവയ്ക്കു സൈഡ് നൽകുമ്പോൾ വാഹനങ്ങൾ കെണിയിൽപ്പെടാനും സാധ്യത. അപകട
സൂചന ബോർഡും ഇടിതാങ്ങിയും സ്ഥാപിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]