
ഇരിക്കൂർ∙ കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ കാരപ്രത്ത് പി.പി.പ്രവീണയെ (39) പെട്രോളൊഴിച്ചു
കേസിലെ പ്രതി പെരുവളത്തുപറമ്പ് കുട്ടാവിലെ വി.ജിജേഷ് (40) മരിച്ചു. പരിയാരത്തെ കണ്ണൂർ ഗവ.
മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണു മരിച്ചത്. പ്രവീണയെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ജിജേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
വീട്ടിൽ വെള്ളം ആവശ്യപ്പെട്ടെത്തിയ ജിജേഷ് പ്രവീണയുടെ ദേഹത്ത് പ്രെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പ്രവീണ ചികിത്സയിലിരിക്കെ വ്യഴാഴ്ചയാണു മരിച്ചത്.
ജിജേഷിനെതിരെ മയ്യിൽ പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. പരേതനായ പട്ടേരി നാരായണന്റെയും രത്നവല്ലിയുടെയും മകനാണ്.
അവിവാഹിതനാണ്. മാമാനം മഹാദേവി ക്ഷേത്രം ജീവനക്കാരനാണ്.
സഹോദരങ്ങൾ: ജിൻഷ, ജിജിഷ. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് ഇരിക്കൂർ പഞ്ചായത്ത് ശ്മശാനത്തിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]