
ഒഴിവുകൾ എൻജിനീയർ, ഡ്രാഫ്റ്റ്സ്മാൻ
കാസർകോട് ∙ ജില്ലാ പഞ്ചായത്ത് പദ്ധതി നിർവഹണ വിഭാഗം (പിഐയു, പിഎംജിഎസ്വൈ) എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ അക്രഡിറ്റഡ് എൻജിനീയർ, ഡ്രാഫ്റ്റ്സ്മാൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 1ന് 4ന് അകം ലഭിക്കണം.
എക്സിക്യൂട്ടീവ് എൻജിനീയർ, പിഎംയു, പിഎംജിഎസ്വൈ, ജില്ലാ പഞ്ചായത്ത് ബിൽഡിങ്, വിദ്യാനഗർ, കാസർകോട്- 671123.
സബ് എഡിറ്റർ
കാസർകോട് ∙ ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ പ്രിസം പാനലിലെ ഒഴിവുകളിലേക്ക് ഒരു സബ് എഡിറ്ററെയും ഒരു കണ്ടന്റ് എഡിറ്ററെയും 2 ഇൻഫർമേഷൻ അസിസ്റ്റന്റുമാരെയും തിരഞ്ഞെടുക്കുന്നു.
അഭിമുഖം 29ന് 11നു വിദ്യാനഗർ സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ. 04994255145.
ടെക്നിഷ്യൻ
കാസർകോട് ∙ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ എക്സ്റേ ടെക്നിഷ്യൻ, ഇഇജി ടെക്നിഷ്യൻ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
30ന് 5ന് മുൻപ് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ലിങ്ക്: https://forms.gle/XuGsHdKzibmRRDhU8.
ഫോൺ: 0467–2209466.
അധ്യാപകർ
ചീമേനി ∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബ്രാഞ്ചിൽ അഡ്ഹോക് അസിസ്റ്റന്റ് പ്രഫസറെ നിയമിക്കുന്നു. അഭിമുഖം 26ന് 11നു കോളജിൽ.
9495646060. ചീമേനി ∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ സിവിൽ എൻജിനീയറിങ് ബ്രാഞ്ചിൽ അഡ്ഹോക് അസിസ്റ്റന്റ് പ്രഫസറെ നിയമിക്കുന്നു.
അഭിമുഖം 29ന് 11നു കോളജിൽ. 9495646060.
കാഞ്ഞങ്ങാട് ∙ മീനാപ്പീസിലെ ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ ഫോർ ഗേൾസിൽ സംഗീതം, ചിത്രരചന, കരാട്ടെ വിഭാഗങ്ങളിൽ പരിശീലനത്തിന് അധ്യാപകരെ നിയമിക്കുന്നു.
അഭിമുഖം 25ന് 11നു സ്കൂളിൽ. 8304836946.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]