ലഹരി ഉന്മൂലനത്തിനായി കേരള പൊലീസ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ – ദി നർക്കോ ഹണ്ട്’ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് റസിഡന്റ്സ് അപെക്സ് കൗൺസിൽ ഓഫ് കേരള (ആർഎസികെ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനതല ബോധവൽക്കരണ പ്രചാരണ കൺവൻഷൻ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിന്റെ ഭാഗമായി ‘തൂഫാൻ’ പ്രചാരണ സ്റ്റിക്കർ പ്രകാശനം ചെയ്ത മന്ത്രി, ചടങ്ങിൽ പങ്കെടുത്തവർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ലഹരിമരുന്നുകളുടെ ഉപയോഗത്തിനും വിൽപ്പനയ്ക്കുമെതിരായ പോരാട്ടത്തിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ വ്യക്തമാക്കി.
ആർഎസികെ സംസ്ഥാന പ്രസിഡന്റ് ഹാഷിം പറക്കാടൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളും ഭാരവാഹികളും പങ്കെടുത്തു. ചടങ്ങിൽ ആർഎസികെ സംസ്ഥാന ഭാരവാഹികളായ ജോബ് അഞ്ചേരിൽ, കെ.എം.ഹുസൈൻ, ഡി.ഗോപാലകൃഷ്ണൻ, സതീഷ്ചന്ദ്രൻ നായർ, എം.സി.ജോസഫ്, പി.ആർ.ആർ.എസ്.അയ്യർ, കെ.ജി.ബാബു വട്ടപ്പറമ്പിൽ, കെ.കെ.അബ്ദുൽ നാസർ, രാജു വട്ടത്താനം, മുജീബ് റഹ്മാൻ, ഗഫൂർ.ടി, മുഹമ്മദ്, അൻസാ ജെയിംസ്, വി.ജി.സുനിൽകുമാർ, പ്രസന്നകുമാരി, ഡയാന രാജു, രജിസുധി, ജെസ്സി ജോയ്, എസ്.മിനികുമാരി, സി.കോമളം, എം.സുമംഗലാ ദേവി, നജുമത് ബീവി, ജലീൽ വില്ലിപ്പയിൽ, റിയാസ് പുലരിയിൽ, ജോസ് പോൾ വിതയത്തിൽ തുടങ്ങിയവർ സംസാരിച്ചു.
വിവിധ ജില്ലകളിൽ നിന്നുള്ള റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ അണിനിരന്ന കൺവൻഷനിൽ ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി ജനകീയ കൂട്ടായ്മ ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വരുംദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വീടുകളും കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ വിപുലമാക്കാനും യോഗം തീരുമാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

